WATCH VIDEO HERE….
തൃശൂര്‍: ക്രിസ്തുമസ് ആഘോഷത്തിന് മുന്നോടിയായി കാസിനോ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ് സെറിമണി നടത്തി. സെനറ്റ് ഹാളില്‍ നടന്ന ചടങ്ങ് ഫാ.ജാക്‌സണ്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കാസിനോ ഹോട്ടല്‍ ചെയര്‍മാന്‍ ഡോ.ജോസ് പോള്‍ ചാണ്ടി, ജനറല്‍ മാനേജര്‍ സിജോ ജോയി വര്‍ഗീസ്, ഡെപ്യൂട്ടി ചെയര്‍മാന്‍ ഇ.പി.കെ.ബാലകൃഷ്ണന്‍, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ആന്‍ഡ്രൂസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വൈന്‍, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, വിവിധ ഇനം ഫ്രൂട്ട്‌സ് എന്നിവ ഉപയോഗിച്ചായിരുന്നു കേക്ക് മിക്‌സിംഗ്.