ഒരുതവണ പകലും രണ്ടുതവണ രാത്രിയും ഹാഷ്വാല്യൂ മാറിയത് ആ സമയങ്ങളിൽ മെമ്മറി കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് എന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. കോടതി പ്രവർത്തിക്കാത്ത രാത്രി സമയങ്ങളിൽ ഹാഷ് വാല്യൂ മാറിയത് ക്രൈംബ്രാഞ്ചിന്റെ സംശയം ബലപ്പെടുത്തുന്നു
ഷാഷ് വാല്യൂ മാറിയതിൽ പരിശോധന വേണ്ട എന്നാണ് വിചാരണ കോടതി അതിജീവിതയുടെ അപേക്ഷയിൽ വിധിച്ചത്. ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചപ്പോൾ ഹാഷ് വാല്യൂ സംബന്ധമായി ഫോറൻസിക് പരിശോധന കോടതി അനുവദിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ്
വാല്യൂ മൂന്നുതവണ മാറിയിട്ടുണ്ടെന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിന്റെ പരിശോധന റിപ്പോർട്ട് .
അനുമതിയില്ലാതെ മെമ്മറി കാർഡ് ആരെല്ലാമോ പരിശോധിച്ചു എന്ന അതിജീവിതയുടെ ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് ഫോറൻസിക് റിപ്പോർട്ട്. ദൃശ്യങ്ങൾ മെമ്മറി കാർഡിൽ അനധികൃതമായി കോപ്പി ചെയ്തു എന്നും സംശയിക്കുന്നു. പ്രതിയായ ദിലീപിന് ദൃശ്യങ്ങൾ കിട്ടി എന്ന് സാക്ഷിയായ ബാലചന്ദ്ര കുമാർ മൊഴിനല്കിയിട്ടുണ്ട്.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ കൈവശം ഇരിക്കുമ്പോഴും, വിചാരണ – ജില്ലാ കോടതികളുടെ കൈവശം ഇരിക്കുമ്പോഴും ഹാഷ് വാല്യൂ മാറി എന്ന് ദിവസവും സമയവും വ്യക്തമാക്കുന്ന രീതിയിലാണ് ഫോറൻസിക് റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്.
ഒരുതവണ പകലും രണ്ടുതവണ രാത്രിയും ഹാഷ്വാല്യൂ മാറിയത് ആ സമയങ്ങളിൽ മെമ്മറി കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് എന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. കോടതി പ്രവർത്തിക്കാത്ത രാത്രി സമയങ്ങളിൽ ഹാഷ് വാല്യൂ മാറിയത് ക്രൈംബ്രാഞ്ചിന്റെ സംശയം ബലപ്പെടുത്തുന്നു.
അനധികൃതമായി മെമ്മറി കാർഡ് ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നു, ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം എന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കും.
ആയതിനാൽ തന്നെ വിചാരണ സമയവും നീട്ടി ചോദിക്കും.
ഷാഷ് വാല്യൂ മാറിയതിൽ പരിശോധന വേണ്ട എന്നാണ് വിചാരണ കോടതി അതിജീവിതയുടെ അപേക്ഷയിൽ വിധിച്ചത്. ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചപ്പോൾ ഹാഷ് വാല്യൂ സംബന്ധമായി ഫോറൻസിക് പരിശോധന കോടതി അനുവദിച്ചു.
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യമില്ല
യുവനടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്്.
കുറ്റകൃത്യത്തിന് പണം നല്‍കിയ വ്യക്തി വരെ പുറത്തിറങ്ങിയെന്നും, പള്‍സര്‍ സുനി മാത്രമാണ് ജയിലിലുള്ളതെന്നും, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വാദിച്ചു. കേസിലെ വിചാരണ നടപടികള്‍ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം കോടതി തേടിയിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാരും വാദിച്ചു. കേസിലെ പ്രധാന പ്രതിയാണ് പള്‍സര്‍ സുനി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.അതേസമയം വിചാരണ ഈ വര്‍ഷം അവസാനിച്ചില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷയുമായി സമീപിക്കാമെന്നും കോടതി അറിയിച്ചു.