സംസ്ഥാനത്ത് കുരങ്ങുപനിയെന്ന് സംശയം
കൊച്ചി: സംസ്ഥാനത്ത് കുരങ്ങുപനിയെന്ന്്് സംശയം. വിദേശത്ത് നിന്നെത്തിയ ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. യു.എ.ഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷണങ്ങള്‍ . ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും, ഇന്ന് വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരും. ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുക. മരണ നിരക്ക് കുറവാണ്. അപകട സാധ്യതയില്ലെന്നും, ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
യു.എ.ഇയില്‍ നിന്ന് എത്തിയ ആളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. യു.എ.ഇയില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. പനിയും വസൂരിക്ക് സമാനമായ കുരുക്കളുമാണ് രോഗ ലക്ഷണം.
രോഗം ബാധിച്ചതായി സംശയിക്കുന്നയാള്‍ക്ക് സമ്പര്‍ക്കമുണ്ടെന്നും പരിശോധന ഫലം ലഭിച്ചതിന് ശേഷം ഇയാള്‍ ഏത് ജില്ലക്കാരനാണെന്ന് വ്യക്തമാക്കുമെന്നും വീണാ ജോര്‍ജ് അറിയിച്ചു. രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.