Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ലീഖീംപൂർഖേരി: പ്രതികൾക്കെതിരെ ബലാത്സംഗത്തിനും കൊലക്കുറ്റത്തിനും പോക്സോ പ്രകാരവും കേസെടുത്തു

ലഖീംപൂർഖേരി വീണ്ടും വാർത്തയിൽ

ലഖിംപൂർഖേരിയിൽ പതിനഞ്ചും പതിനാറും വയസുള്ള ദളിത് സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് അടുത്ത ഗ്രാമമായ ലാല്‍പൂരിൽ നിന്നുള്ള യുവാക്കൾ 

സഹോദരിമാരുമായി പ്രതികളിൽ ചിലർക്ക് സൗഹൃദം ഉണ്ടായിരുന്നു എന്ന് പോലീസ്. തങ്ങളെ വിവാഹം കഴിക്കണമെന്ന് സഹോദരിമാർ അവരോട് ആവശ്യപ്പെട്ടിരുന്നു എന്നും പോലീസ്

സഹോദരിമാരെ ബലമായി തട്ടിക്കൊണ്ടുപോയെന്ന് ഇരകളുടെ അമ്മ

ആറു പ്രതികൾ അറസ്റ്റിൽ. ചോട്ടു, ഹഫീസുല്‍ റഹ്‌മാന്‍, ഹാരിഫ്, സുഹൈല്‍, ജുനൈദ്, കരീമുദീന്‍ എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞവർഷം ഒക്ടോബറിൽ കർഷകസമരം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് കേന്ദ്രമന്ത്രിയായ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ കാർ ലഖീംപൂർഖേരിയിൽ കർഷക സമരക്കാർക്ക് നേരെ ഇടിച്ചു കയറിയിരുന്നു. ഈ സംഭവത്തിൽ എട്ടുപേർ മരണപ്പെട്ടിരുന്നു.

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം മൃഗീയമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ്  ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ഗ്രാമത്തിലുള്ള ചെറുപ്പക്കാര്‍ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പെണ്‍കുട്ടികളുടെ കുടുംബം ആരോപിച്ചിരുന്നു.
കുട്ടികളെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.  സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ചോട്ടു എന്നയാളാണ് പെണ്‍കുട്ടികളെ കൊണ്ടുപോയത്. ഇവരെ ബൈക്കില്‍ പാടത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൈല്‍, ജുനൈദ് എന്നീ പ്രതികള്‍ ക്രൂരമായി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

#WATCH | Junaid, Sohail, Hafizul, Karimuddin & Arif involved. Girls were strangled to death & then hanged. Govt will take such an action that the souls of their coming generations will also shiver. Justice will be given; proceedings via fast-track court: UP Dy CM Brajesh Pathak https://t.co/QoNlxHFwYq pic.twitter.com/dDqAtdxQ2o— ANI UP/Uttarakhand (@ANINewsUP) September 15, 2022

ബലാത്സംഗത്തിന് ഇരയായ സഹോദരികള്‍ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ പ്രതികള്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മരത്തില്‍ ഇവരുവരെയും കെട്ടി തൂക്കുകയായിരുന്നു.

കരിമ്പന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആദ്യം മുതലേ ആരോപിച്ചിരുന്നു. സംഭവത്തില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

15, 17 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് രണ്ട് പെണ്‍കുട്ടികളെയും വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അയല്‍ഗ്രാമത്തില്‍ നിന്ന് ബൈക്കിലെത്തിയ മൂന്ന് ചെറുപ്പക്കാരാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ സമീപത്തെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഭവത്തില്‍ ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *