WATCH VIDEO HERE….
തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ തൃശ്ശൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻപങ്കാളിത്തം. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് പേരാമ്പ്രയിൽ നിന്ന് ആമ്പല്ലൂർ വരെ നടന്ന യാത്രയിലും ഉച്ചതിരിഞ്ഞ് തലോർ ബൈപ്പാസ് മുതൽ തൃശ്ശൂർ സ്വരാജ് റൗണ്ട് ചുറ്റി വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിലെ പൊതുയോഗത്തിലും അമ്പതിനായിരത്തോളം പ്രവർത്തകർ ആവേശത്തോടെ പങ്കുചേർന്നു.
വലിയതോതിൽ പ്രവർത്തകർ പങ്കെടുത്തതോടെ ജോഡോ യാത്ര തൃശൂരിൽ രണ്ടു കിലോമീറ്ററോളം നീളുന്ന പ്രവർത്തകരുടെ വൻ പ്രവാഹമായി മാറി. സമന്വയത്തോടെയും സാഹോദര്യത്തോടെയും വിഭാഗീയതകൾ മാറ്റി നിർത്തി ജനങ്ങൾ സൗഹാർദ്ദത്തോടെ ജീവിക്കുന്ന പ്രദേശമാണ് തൃശ്ശൂർ എന്നും തൃശ്ശൂർ പൂരം അതിൻറെ പ്രതീകമാണെന്നും രാഹുൽ പൊതുയോഗത്തിൽ പറഞ്ഞു.
കഴിഞ്ഞ 70 വർഷങ്ങളിൽ വച്ച് ഏറ്റവും വലിയ വിലക്കയറ്റമാണ് രാജ്യത്ത് ജനങ്ങൾ നേരിടുന്നത് എന്നും, 2014 പാചകവാതകത്തിന്റെ വില 400 രൂപയിൽ എത്തിയപ്പോൾ യു.പി.എ സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ അഴിച്ചുവിട്ട നരേന്ദ്രമോദി ഇപ്പോൾ പാചകവാതകവില ആയിരം കടന്നിട്ടും പ്രതികരിക്കുന്നില്ലെന്നും രാഹുൽ വിമർശിച്ചു.
ഭാരതത്തിലെ യുവത തൊഴിലില്ലായ്മയാൽ പൊറുതിമുട്ടുകയാണെന്നും ജോലി ഭാവിയിൽ ലഭിക്കുമെന്ന പ്രതീക്ഷ പോലും അവർക്ക് നഷ്ടപ്പെടുകയാണെന്നും രാഹുൽ പറഞ്ഞു. ഞായറാഴ്ച് രാവിലെ 7 മുതൽ കോലഴി തിരൂർ സെൻററിൽ നിന്ന് ജോഡോ യാത്ര പുനരാരംഭിക്കും. തോപ്പ് സ്റ്റേഡിയത്തിൽ നിർത്തിയിട്ടിരിക്കുന്ന കണ്ടയിനറുകളലാണ് ശനിയാഴ്ച്ച രാത്രി രാഹുൽ അടക്കമുള്ള നേതാക്കൾ വിശ്രമിച്ചത്.
കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എ.ഐസി.സി ജന.സെക്രട്ടറി കെ.സി.വേണുഗോപാല്‍, മുന്‍ കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല, എം.പിമാരായ കെ..മുരളീധരന്‍, ടി.എന്‍.പ്രതാപന്‍, കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ്, എം.കെ.രാഘവന്‍, കോണ്‍ഗ്രസ് നേതാക്കളായ ടി.ജെ.സനീഷ് കുമാര്‍. എം.എല്‍.എ, സജീവ് ജോസഫ്, സണ്ണി ജോസഫ് എം.എല്‍.എ, ടി.യു. രാധാകൃഷ്ണന്‍, തൃശൂര്‍ ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂര്‍, മാര്‍ട്ടിന്‍ ജോസഫ്, പ്രവീണ്‍ കുമാര്‍, കെ.ജയന്ത്, പി.എം.നിയാസ്, സോണി സെബാസ്റ്റിയന്‍, അബ്ദുള്‍ മുത്തലിഫ്, എം.പി.വിന്‍സെന്റ്, സതീശന്‍ പാച്ചേനി, അനില്‍ അക്കര,അന്‍വര്‍ സാദത്ത് എം.എല്‍.എ, ടി.ഒ.മോഹനന്‍, ജെബി മേത്തര്‍ എം.പി,