തൃശൂര്‍: പൊതുസമൂഹത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഇരിങ്ങാലക്കുട സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും പടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കെ സി ബിജുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുസ്മരിച്ചു. ബാലവേദിയിലൂടെയെത്തി പാര്‍ട്ടിയിലും വര്‍ഗ്ഗ ബഹുജന സംഘടനകളിലും സജീവമായ ബിജു ഇരിങ്ങാലക്കുടയുടെ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ പടിയൂര്‍ ഗ്രാമപഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിജു, തന്റെ പ്രവര്‍ത്തനമികവില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചു. മികച്ച സംഘാടകനും തൊഴിലാളി നേതാവുമായിരുന്നു.
പൊതുസമൂഹത്തിനായി ജീവിച്ച നേതാവ്: ബിനോയ് വിശ്വം
