തൃശൂര്‍: പയര്‍വര്‍ഗങ്ങളും, ചീരയും വാഴപ്പിണ്ടിയും ഭക്ഷ്യകൂണും,റാഗിയും ചേര്‍ത്ത പോഷകാഹാരക്കൂട്ട് ”എസ്റ്റോം” എന്ന പേരില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എ പുറത്തിറക്കി. കാര്‍ഷിക സര്‍വ്വകലാശാലയിലെ മുന്‍ വിജ്ഞാനവ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. എസ്. എസ്റ്റലിറ്റു, ഭക്ഷ്യശാസ്ത്ര വിഭാഗം പ്രൊഫസ്സറായിരുന്ന ഡോ. ഓമന പാവുണ്ണി എന്നിവര്‍ ചേര്‍ന്ന് നാല് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് ഹെല്‍ത്ത് മിക്‌സ് വികസിപ്പിച്ചെടുത്തത്.
തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും പങ്കെടുത്തു.