Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആയുർവേദ ഔഷധങ്ങളും ജൻ ഔഷധി പദ്ധതിയിൽ ഉൾപ്പെടുത്തണം. ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ടി. കെ. ഹൃദീക്

തൃശൂർ :  ജനങ്ങൾക്ക്‌ ഗുണമേന്മയുള്ള ആയുർവേദ ഔഷധങ്ങൾ കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ ജൻ ഔഷധി പദ്ധതിയിൽ ആയുർവേദ ഔഷധങ്ങളും ഉൾപ്പെടുത്തണമെന്ന് ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ടി. കെ. ഹൃദീക്. ജൻ ഔഷധി പദ്ധതിയുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീ. ഭഗവന്ത് കുബയോട് തൃശ്ശൂരിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾക്കായി ഔഷധി മാനേജിംഗ് ഡയറക്ടറും മറ്റ് ബന്ധപ്പെട്ടവരും ഡൽഹിയിൽ എത്തേണ്ടതാണെന്ന് തദവസരത്തിൽ മന്ത്രി അറിയിച്ചു.  വർഷകാല ആരോഗ്യ സംരക്ഷണത്തിനുള്ള ആയുർവേദ ചികിത്സകളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി ഔഷധി പഞ്ചകർമ ആശുപത്രിയിൽ എത്തിയതായിരുന്നു കേന്ദ്രമന്ത്രി.  വർഷകാല ആരോഗ്യ സംരക്ഷണത്തിനായുള്ള ആയുർവേദത്തിലെ പ്രത്യേക കേരളീയ ചികിത്സകളെക്കുറിച്ചും ഔഷധി പഞ്ചകർമ ആശുപത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഔഷധി മാനേജിംഗ് ഡയറക്ടരോടും പഞ്ചകർമ ആശുപത്രി സീനിയർ കൺസൾട്ടന്റ് ഡോ. കെ. എസ്. രജിതനോടും മന്ത്രി വിശദമായി ചോദിച്ചു മനസ്സിലാക്കി.  രഘുനാഥ് സി. മേനോൻ, ഔഷധി പഞ്ചകർമ ആശുപത്രി ഡോക്ടർമാർ, ജീവനക്കാർ എന്നിവരും  ഇത് സംബന്ധിച്ച് ചേർന്ന ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *