Watch Video
പുലിക്കളിയുടെ അണിയറയിലെ ഒരുക്കങ്ങള്‍ ജനങ്ങള്‍ക്ക് കാണുന്നതിന് ഇതാദ്യമായാണ് ശക്തന്‍പുലിക്കളി സംഘത്തിന്റെ നേതൃത്വത്തില്‍ മെയ്യെഴുത്ത് സംഘടിപ്പിച്ചത്
തൃശൂര്‍: ഓണാഘോഷത്തിന്റെ വരവറിയിച്ച് പുലിക്കളിക്ക് മെയ്യെഴുത്തുമായി നടന്‍ സുരേഷ്‌ഗോപി. ജവഹർ ബാലഭവനില്‍ പുലിക്കളിയുടെ മെയ്യെഴുത്ത് സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു. പുലിവേഷമിട്ടവരുടെ ദേഹത്ത് കണ്ണ് വരച്ചായിരുന്നു ഉദ്ഘാടനം.
സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനാവലി മെയ്യെഴുത്ത് കാണാന്‍ എത്തിയിരുന്നു. നാലോണത്തിനാണ് എല്ലാവര്‍ഷവും ആയിരങ്ങള്‍ സാക്ഷിയായി തൃശൂര്‍ നഗരത്തില്‍ പുലിക്കളി അരങ്ങേറുന്നത്.
പുലിക്കളിയുടെ അണിയറയിലെ ഒരുക്കങ്ങള്‍ ജനങ്ങള്‍ക്ക് കാണുന്നതിന് ഇതാദ്യമായാണ് ശക്തന്‍പുലിക്കളി സംഘത്തിന്റെ നേതൃത്വത്തില്‍ മെയ്യെഴുത്ത് സംഘടിപ്പിച്ചത്. പുതൂര്‍ക്കര സ്വദേശിയായ ആദിന്‍ അനുരാജ്, വെളിയന്നൂര്‍ സ്വദേശികളായ കതിരേശന്‍, പരമു പാട്ടുരായ്ക്കല്‍ സ്വദേശി സന്തോഷ് എന്നിവരാണ് പുലിവേഷമിട്ടത്. ചിത്രകാരന്‍മാരായ അശോകന്‍ പെരിങ്ങാവ്, പ്രേംജി കുണ്ടുവാറ എന്നിവരായ കലാമികവോടെ മെയ്യെഴുത്ത് നടത്തിയത്.
കൗണ്‍സിലര്‍ റെജി ജോയ് ചാക്കോള, അഡ്വ.ബേബി.പി.ആന്റണി, കുട്ടപ്പന്‍ വെളിയന്നൂര്‍, പ്രകാശന്‍ പാട്ടുരായ്ക്കല്‍, ബാലസു പൂങ്കുന്നം, രഘു കാനാട്ടുകര, സുഭാഷ് ആലപ്പാട്ട് പുതൂര്‍ക്കര, ടിജോ കാനാട്ടുകര, ജിമ്മി പാട്ടുരായ്ക്കല്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി