തൃശൂര്‍: ഏറെ സവിശേഷതകളോടെ നിര്‍മ്മിച്ച ‘ ടോള്‍ഫ്രീ ‘ യെന്ന സിനിമയുമായുള്ള സാദൃശ്യമുള്ളത്തോടെ റിലീസ് ചെയ്ത ജയസൂര്യ നായകനായ ‘ സണ്ണി ‘ എന്ന സിനിമയ്ക്കെതിരെ മറ്റൊരു സിനിമയുടെ സംവിധായകന് രംഗത്ത്. ടോള്‍ ഫ്രീയുടെ സംവിധായകനായ സജീവന് അന്തിക്കാടാണ് തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ 23നാണ് ആമസോണ്‍ പ്രൈമില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ ‘സണ്ണി’ റിലീസ് ചെയ്തത്. ടോള്‍ ഫ്രീ എന്ന തങ്ങളുടെ സിനിമ തിയ്യറ്ററുകള്‍ തുറക്കുമ്പോള്‍ മാത്രമാണ് റിലീസ് ചെയ്യുകയെന്നും, തങ്ങളുടെ സിനിമയുടെ മൗലികത വെളിപ്പെടുത്തുന്നതിനാണ് രേഖകള്‍ പുറത്തുവിടുന്നതെന്നും സജീവന് അന്തിക്കാട് അറിയിച്ചു. സണ്ണി എന്ന സിനിമയില്‍ നിന്ന് കോപ്പിയടിച്ചാണ് ടോള്‍ഫ്രീ എന്ന സിനിമയുണ്ടാക്കിയതെന്ന ആരോപണം കേള്‍ക്കേണ്ടി വരുമെന്ന ആശങ്ക തങ്ങള്‍ക്കുണ്ടെന്നും സജീവന് പറഞ്ഞു. ആയതിനാലാണ് ടോള്‍ ഫ്രീ റിലീസ് ചെയ്യുന്നതിന് മുന്പ്് തന്നെ മൗലികത വ്യക്തമാക്കാന്‍ തീരുമാനിച്ചതെന്നും സജീവന് വ്യക്തമാക്കി.
ഒരൊറ്റ നടന് മാത്രമുള്ള, ഒരൊറ്റ മുറിയില്‍ ഒരൊറ്റ സീന്‍ മാത്രമുള്ള, റൂമിന് പുറത്തേക്ക് നീളുന്ന ഒരൊറ്റ ഷോട്ടുമില്ലാത്ത ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഏക സിനിമായാണ് ‘ടോള്‍ഫ്രീ’ യെന്ന് സജീവന് അവകാശപ്പെട്ടു.
2020 സെപ്തംബര്‍ എട്ടിന് ടോള്‍ ഫ്രീ എന്ന സിനിമയുടെ നിര്‍മ്മാണം വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. 2021 ഒക്ടൊബര് 21 ചിത്രീകരണം പൂര്‍ത്തിയാക്കി. ആത്മഹത്യപ്രവണത പ്രമേയമാക്കിയുള്ള ചിത്രമാണിത്. ഒരൊറ്റ മുറിയില്‍ ഒരു കഥാപാത്രം എന്നതാണ് ഇരുചിത്രങ്ങളുടേയും കഥാതന്തു. രണ്ട് ചിത്രങ്ങളിലെയും പല രംഗങ്ങള്‍ക്കും സാദൃശ്യമുണ്ടാകാനും സാധ്യതയേറെയാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ, കലാസംവിധായകന്‍ ശ്രീവത്സന്‍ അന്തിക്കാട്, ഛായാഗ്രാഹകന്‍ നരേന്ദ്രന് കൂടാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Photo Credit: Newss kerala