കൊച്ചി: കോണ്‍ഗ്രസ് നേതാക്കളും നടന്‍ ജോജുവും തമ്മിലുള്ള തര്‍ക്കം തീരുന്നു. കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഹൈബി ഈഡന്‍ എം.പിയുടെയും നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത്.
ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സ്ഥിരീകരിച്ചു. ഇരു വിഭാഗവും തെറ്റുകള്‍ സമ്മതിച്ചു. കേസുകള്‍ പിന്‍വലിക്കുന്നത് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ത്തിരുന്നു.
Photo Credit: Face Book