തിരുവനന്തപുരം: ഭക്തജനലക്ഷങ്ങള് സാക്ഷി. അനന്തപുരിയെ യാഗശാലയാക്കി ആറ്റുകാല് പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില് നിന്ന് പകര്ന്നെടുത്ത അഗ്നി പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്പ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നഗരവീഥികളില് അടുപ്പുകൂട്ടി കാത്തിരിക്കുന്നത്.
രാവിലെ 9:45ന് തോറ്റംപാട്ടിന്റെ അകമ്പടിയോടെ പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകള് ആരംഭിച്ചു. നേരത്തെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില് സ്ത്രീകള് ഇഷ്ടിക നിരത്തി സ്ഥാനം ഉറപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദിക്കും ചന്ദ്രഗ്രഹണമായതിനാല് ഉച്ച കഴിഞ്ഞ് 3.10 മുതല് രാത്രി ഏഴ് വരെ ക്ഷേത്ര ദര്ശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരല്ക്കുത്ത് ചടങ്ങ് നടക്കും. തുടര്ന്ന് രാത്രി 10.45 ന് മണക്കാട് ധര്മശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. ആറ്റുകാല് പൊങ്കാലയുടെ പശ്ചാത്തലത്തില് ഇന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
യാഗഭൂമിയായി അനന്തപുരി






