തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് മുതല്‍ അരമണിക്കൂര്‍ ലോഡ്്ഷെഡിംഗ്, 40 ശതമാനം സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ തുടങ്ങിയ വാര്‍ത്തകള്‍ കണ്ട് വായനക്കാര്‍ ഞെട്ടി. ഇന്ന് രാവിലെ പ്രഭാത പത്രങ്ങളിലായിരുന്നു വാര്‍ത്ത. ജനശ്രദ്ധനേടാനുള്ള പരസ്യതന്ത്രമാണെന്ന് അടുത്ത പേജ് നോക്കിയപ്പോള്‍ മാത്രമാണ് വായനക്കാര്‍ക്ക് മനസ്സിലായത്. സംസ്ഥാന സര്‍ക്കാരാണ് 2012 സെപ്തംബര്‍ 27ലെ വാര്‍ത്തയെന്ന പേരില്‍ ആദ്യ രണ്ട്് ഫുള്‍ പേജ് പരസ്യം നല്‍കിയത്. ഒന്ന്, രണ്ട് പേജുകളിലാണ് വാര്‍ത്തകള്‍ നിരത്തിയ പരസ്യം വന്നത്. പാഠപുസ്തകങ്ങളുടെ വിതരണം വൈകുമെന്നും, ദേശീയപാതകളുടെ വികസനം നിര്‍ത്തിയെന്നും, കെഎസ്്ആര്‍ടിസി അടച്ചുപൂട്ടലിന്റെ വക്കിലെന്നും പേജിലുണ്ട്.. മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ വിമര്‍ശനമാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഈ പേജ് കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷനു വേണ്ടിയുള്ള സര്‍ഗാത്മക പരസ്യാവിഷ്‌കാരമാണ്. പത്രത്തിന്റെ എഡിറ്റോറിയലുമായി ബന്ധമില്ലെന്നുമുള്ള അറിയിപ്പും പേജിനൊപ്പം ചേര്‍ത്തിരുന്നു. ഇംഗ്ലീഷ് പത്രങ്ങളിലും മലയാളത്തിലുള്ള പരസ്യം വന്നിരുന്നു. ഒന്നാം പേജും, രണ്ടാം പേജും വാര്‍ത്തകള്‍ നിരത്തി സെറ്റ് ചെയ്തതുപോലെയാണ് പരസ്യം.
ഇന്ന് മുതല്‍ ലോഡ്‌ഷെഡിംഗ് ; സര്‍ക്കാര്‍ പരസ്യം കണ്ട് ഞെട്ടി വായനക്കാര്‍














