അതിജീവിതക്ക് വിജയ് ബാബു വിവാഹിതനാണെന്ന് അറിയാമായിരുന്നു എന്നും അത് അറിഞ്ഞുകൊണ്ടുതന്നെയാണ് വിജയ് ബാബുവുമായുള്ള ബന്ധം തുടർന്നതെന്നും ഇവര്‍ തമ്മിലുള്ള ഗാഢമായ ബന്ധം വെളിവാക്കുന്ന വാട്‌സപ്പ് ചാറ്റുകള്‍ ഉണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്ന സമയം കോടതി പറഞ്ഞിരുന്നു
കൊച്ചി: നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
വിജയ് ബാബുവിനെ ഒരാഴ്ച പോലീസിനെ ചോദ്യം ചെയ്യാമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പറഞ്ഞിരുന്നു.
പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത് സംബന്ധിച്ചും അവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് പരാതി പിന്‍വലിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലും നടനെ ചോദ്യം ചെയ്യും.
വിജയ് ബാബു ഇന്നലെ കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
കോടതി ശിക്ഷിക്കും വരെ നടനെ പുറത്താക്കാന്‍ സാധിക്കില്ല എന്നായിരുന്നു അമ്മയുടെ ജനറല്‍ സെക്രെട്ടറി ഇടവേള ബാബു പറഞ്ഞത്.
അതിജീവിതക്ക് വിജയ് ബാബു വിവാഹിതനാണെന്ന് അറിയാമായിരുന്നു എന്നും അത് അറിഞ്ഞുകൊണ്ടുതന്നെയാണ് വിജയ് ബാബുവുമായുള്ള ബന്ധം തുടർന്നതെന്നും ഇവര്‍ തമ്മിലുള്ള ഗാഢമായ ബന്ധം വെളിവാക്കുന്ന വാട്‌സപ്പ് ചാറ്റുകള്‍ ഉണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്ന സമയം കോടതി പറഞ്ഞിരുന്നു.
കോടതികള്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങളെ ബലാത്സംഗമാക്കി മാറ്റുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വിട്ടയക്കും.