#WatchNKVideo
തൃശൂർ: ജോലി സമയത്ത് കൂട്ടത്തോടെ മുൻ ഡി.ടി.ഒ യുടെ മകളുടെ വിവാഹ ചടങ്ങിലേക്ക് കെഎസ്ആർടിസി ജീവനക്കാർ പോയത് വിവാദത്തിൽ.
തൃശ്ശൂർ ഡിപ്പോയിൽ ശനിയാഴ്ചയാണ് ജീവനക്കാരുടെ ഭാഗത്തു നിന്ന് ഗുരുതരമായ കൃത്യവിലോപം നടന്നത്.
പതിനേഴോളം ജീവനക്കാർ ഉള്ള ഓഫീസിൽ രാവിലെ 10 മണിക്ക് ശേഷം നിലവിലെ ഡി.ടി.ഒ യും സൂപ്രണ്ടും മറ്റു രണ്ടു ജീവനക്കാരും മാത്രമാണ് ഉണ്ടായിരുന്നത്.
മുൻ ഡി.ടി.ഒ യുടെ മകളുടെ വിവാഹത്തിന് പ്രത്യേക വാഹനത്തിലാണ് ഓഫീസിലെ ജീവനക്കാർ മാളയിലെ വിവാഹവേദിയിലേക്ക് ഹാജർ രേഖപെടുത്തിയ ശേഷം പോയത് എന്നാണ് വിവരം.
ഉച്ചതിരിഞ്ഞ് മൂന്ന് മണിയോട് കൂടിയാണ് വിവാഹത്തിന് പോയ ജീവനക്കാർ തിരികെയെത്തിയത്.
ശനിയാഴ്ച ജീവനക്കാർ കൂട്ടമായി വിവാഹത്തിന് പോയ ശേഷം ആളൊഴിഞ്ഞ ഓഫീസിൻറെ ദൃശ്യങ്ങൾ newsskerala.com ന് ലഭിച്ചു.