കാർഡിന്റെ ഹാഷ്വാല്യൂ മാത്രമാണ് മാറിയിട്ടുള്ളത് എന്നും കാർഡിൽ സൂക്ഷിച്ചിട്ടുള്ള വീഡിയോകളുടെ ഹാഷ്ടാഗ് മാറിയിട്ടില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആയതിനാൽ കോടതിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഈ മെമ്മറികാർഡിൽ തിരുമറി നടന്നിട്ടില്ല എന്നും വീഡിയോകൾ കോപ്പി ചെയ്തിട്ടില്ല എന്നുംമുള്ള വാദം ചാരണ കോടതി ആദ്യം അംഗീകരിക്കുകയായിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഉത്തരവ് കിട്ടി രണ്ട് ദിവസത്തിനകം സംസ്ഥാന ഫൊറന്‍സിക് ലാബിലേക്ക് മെമ്മറി കാര്‍ഡ് അയക്കണം. 7 ദിവസത്തിനുള്ള പരിശോധനാഫലം സീല്‍ വെച്ച കവറില്‍ കോടതിക്ക് കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടതില്ല എന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഉത്തരവാണ് ഇത്. കേസിലെ പ്രധാനപ്പെട്ട തെളിവുകളിലൊന്നായ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി നിരസിച്ചിരുന്നു. അതിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണിപ്പോള്‍ ക്രൈം ബ്രാഞ്ചിന് അനുകൂലമായി വിധി വന്നത്.
കാർഡിന്റെ ഹാഷ്വാല്യൂ മാത്രമാണ് മാറിയിട്ടുള്ളത് എന്നും കാർഡിൽ സൂക്ഷിച്ചിട്ടുള്ള വീഡിയോകളുടെ ഹാഷ്ടാഗ് മാറിയിട്ടില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആയതിനാൽ കോടതിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഈ മെമ്മറികാർഡിൽ തിരുമറി നടന്നിട്ടില്ല എന്നും വീഡിയോകൾ കോപ്പി ചെയ്തിട്ടില്ല എന്നുംമുള്ള വാദം ചാരണ കോടതി ആദ്യം അംഗീകരിക്കുകയായിരുന്നു.
നടിയെ പീഡിപ്പിക്കുന്ന വീഡിയോ മെമ്മറി കാർഡിൽ നിന്ന് ദിലീപിന് ചോർത്തി കിട്ടി എന്നും അത് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ വിചാരണ കോടതി മുൻപാകെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ കാര്യമായ അന്വേഷണം ഒന്നും ഇതുവരെ നടന്നിട്ടില്ല. ഫോറൻസിക് ലാബിൽ മെമ്മറി കാർഡ് പരിശോധിച്ചാൽ ഇത് സംബന്ധിച്ച എല്ലാ സംശയങ്ങളും മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
മെമ്മറി കാർഡിൽ നിന്ന് വീഡിയോകൾ കോപ്പിചെയ്തിട്ടുണ്ട് എന്ന് ഫോറൻസിക്ക് റിപ്പോര്‍ട്ട് ലഭിച്ചാൽ, കോടതിയുടെ കൈവശം ഉണ്ടായിരുന്ന കാർഡിൽ നിന്ന് വീഡിയോ ചോർത്തി അത് പ്രതികൾക്ക് ലഭിച്ചു എന്ന ആരോപണത്തിന് ആക്കം കൂടും.
മറിച്ചായാൽ പ്രോസിക്യൂഷൻ മെമ്മറി കാർഡ് സംബന്ധിച്ച് ഉയർത്തിയ വാദങ്ങൾ തെറ്റാണെന്ന് തെളിയും.
ഈ നടപടികള്‍ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടര്‍നടപടികളെ ബാധിക്കരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി നീട്ടി നല്‍കിയിരിക്കുന്ന സമയം. അതുകൊണ്ടുതന്നെ ആ സമയപരിധിക്കകം മെമ്മറി കാര്‍ഡിന്റെ ശാസ്ത്രീയ പരിശോധന പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.