Newsskerala

തളിക്കുളത്ത് തെരുവുനായയുടെ കടിയേറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂർ: തളിക്കുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അമൃത, അമീന്‍. അംദാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് ഓത്തുപള്ളിയിലേക്ക് പോകുന്നതിനിടെ അമീനാണ് ആദ്യം തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്  കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമൃതക്കും പിന്നീട് ഇതുവഴി വന്ന അംദാനും തെരുവ് നായയുടെ കടിയേറ്റു ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തളിക്കുളം പടിഞ്ഞാറ് മേഖലയിൽ പലരും വളർത്തുനായകളെ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നു എന്നും  അതിനാൽ 500 ഓളം തെരുവ് നായകൾ ഈ തീരപ്രദേശത്ത് അലഞ്ഞു തിരിയുന്നുണ്ട് എന്നും പ്രദേശവാസികൾ പറഞ്ഞു.

തെരുവ് നായകളെ പിടിച്ച് വന്ധ്യംകരണം നടത്തുവാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന നടപടികൾ എടുക്കുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.

Pic Credit : Google

Leave a Comment

Your email address will not be published. Required fields are marked *