രാജ്യദ്രോഹ വകുപ്പുകൾ ജലീലിനെതിരെ ചുമത്തണമെന്നതിൽ ഉറച്ച് പരാതിക്കാരൻ
രാജ്യദ്രോഹം ചുമത്തുന്ന വകുപ്പുകളിൽ ഭേദഗതി വന്നതിനാൽ ഡൽഹി പോലീസ് അതിനു മുതിരുമോ എന്ന് സംശയം
രാജ്യദ്രോഹ വകുപ്പ് ചുമത്തിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ
ബുധനാഴ്ച വീണ്ടും കോടതി കേസ് പരിഗണിക്കും
കൊച്ചി: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കേസെടുക്കണമെന്ന് ഡല്‍ഹി റോസ് അവന്യു കോടതി നിര്‍ദേശിച്ചു. സി.ആര്‍.പി.സി 156 (3) പ്രകാരം ജലീലിനെതിരെ കേസെടുക്കണമെന്ന് കാട്ടി താന്‍ നല്‍കിയ അപ്പീലിലും പരാതിയിലും ഡല്‍ഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകനായ ജി.എസ്. മണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. വിവാദ ഫേയ്്്്‌സ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്്‌വായ്പ്പൂര്‍ പൊലീസും കേസെടുത്തിരുന്നു. 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കല്‍, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് എന്നീ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ജലീലിനെതിരെ കേസെടുക്കാനും അന്വേഷണം പൂര്‍ത്തിയാക്കാനുമുള്ള നിര്‍ദേശമാണ് ഡല്‍ഹി കോടതി നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ഹര്‍ജിക്കാരന്റെ ഉള്‍പ്പെടെ മൊഴികള്‍ പൊലീസ് ശേഖരിക്കും. ഇതിന് ശേഷമാകും ജലീലിന് സമന്‍സ് നല്‍കുക.
കെടി ജലീലിനെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു അഭിഭാഷകന്റെ ഹര്‍ജി. ജലീലിനെതിരെ കോടതി നിർദ്ദേശപ്രകാരം പത്തനംതിട്ടയിൽ പോലീസ് എടുത്ത കേസിൽ പോലീസ് കൃത്യമായി അന്വേഷണം നടത്തുമെന്നതിൽ സംശയമുണ്ടെന്ന് പരാതിക്കാരൻ ഡൽഹി കോടതിയിൽ പറഞ്ഞു. ഇക്കാര്യത്തിൽ കേരള പോലീസിനെ വിശ്വാസമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
സുപ്രീംകോടതി അഭിഭാഷകനായ മണി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. ഇതിനു തുടര്‍ച്ചയായാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. മുൻ സിമി (SIMI) പ്രവർത്തകനായ ജലീലിന് ബന്ധു നിയമനത്തിൽ ലോകായുക്തയുടെ വിധിയെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു
നയതന്ത്ര പ്രതിനിധികളുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ ലംഘിച്ച് യുഎഇ കൗൺസിൽ ജനറലിന് മാധ്യമം പത്രം യുഎഇയിൽ നിരോധിക്കണം എന്ന് ജലീൽ കത്തെഴുതിയതും വലിയ വിവാദമായി. എൻ.ഐ.എ (NIA) യും സി.ബി.ഐയും (CBI) ഇ.ഡിയും (ED) അന്വേഷിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിൽ സാക്ഷിയാണ് ജലീൽ.
ഇ.ഡിയും എൻ.ഐയേയും അദ്ദേഹത്തെ ഈ കേസിൽ ചോദ്യം ചെയ്തിരുന്നു