Newsskerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഇ.ഡി വേട്ടയാടുന്നുവെന്ന് സിപിഎം

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് നിക്ഷേപത്തട്ടിപ്പ് കേസിന്റെ പേരില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് തന്നെയും പാര്‍ട്ടിയെയും വേട്ടയാടുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്. കേസില്‍ പ്രതിയാക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചാനല്‍ വാര്‍ത്തകളിലേ വിവരം കണ്ടുള്ളൂ, ഒരു വിവരവും കിട്ടിയിട്ടില്ല. ലോക്കല്‍ കമ്മറ്റി സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ്. എന്താണ് നടക്കുന്നത് എന്നറിയില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. പറയുന്ന വാര്‍ത്ത ശരിയാണെങ്കില്‍ പാര്‍ട്ടിയെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എം എം വര്‍ഗീസ് ഇഡി കേസില്‍ പ്രതിയാക്കുമെന്ന് കൊച്ചിയില്‍ നിന്ന് റിപ്പോര്‍ട്ടുണ്ട്. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക. അടുത്തഘട്ടം കുറ്റപത്രത്തില്‍ പേരുള്‍പ്പെടുത്തും. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാര്‍ട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇ.ഡി കണ്ടെത്തല്‍. സി.പി.എമ്മിന്റെ  8 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. കരുവന്നൂരിലെ കളളപ്പണ ഇടപാടില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് അറിവുണ്ടെന്നും ഇ.ഡി വ്യത്തങ്ങള്‍ പറയുന്നു. എം.എം.വര്‍ഗീസിന്റെ  പേരിലുളള  പാര്‍ട്ടി ഭൂമി ഇ.ഡി കണ്ടെത്തിയിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എമ്മിനെ പ്രതി ചേര്‍ത്ത ഇ.ഡി നടപടിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രംഗത്ത്.
ഇ.ഡി. നടപടി തോന്നിവാസം. കേന്ദ്ര സര്‍ക്കാര്‍ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവാണിത്. ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ ഭൂമി വാങ്ങിയാല്‍ അത് ജില്ലാ കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുക. ഇത് പുതിയ സംഭവമല്ല. അതിന്റെ  പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ   നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇഡി ഇതുവരെ പാര്‍ട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *