Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എ.ഐ ക്യാമറ പദ്ധതി രണ്ടാം ലാവലിൻ എന്ന് വി.ഡി സതീശനും രമേശ് ചെന്നിത്തലയും

പർച്ചേസ് രേഖകൾ പുറത്തുവിട്ട് ചെന്നിത്തല

232 കോടി രൂപയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയ പദ്ധതി 82.6 കോടി രൂപയ്ക്ക് നടപ്പാക്കാം എന്ന് മുഖ്യകരാർ കമ്പനിയായ SRIT രേഖകളിൽ പറയുന്നതായി ചെന്നിത്തല …..

ബാക്കിയുള്ള അഴിമതി പണം പോയത് ഏതു വഴിക്ക് എന്ന് ചെന്നിത്തല ….

ഉപകരാർ എടുത്ത കമ്പനികളുടെ മേധാവികൾക്ക് സർക്കാരുമായി മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം എന്ന് ആരോപണം…

ചെന്നിത്തലയുടെ വാർത്താസമ്മേളനത്തിന്റെ പ്രധാന ഭാഗങ്ങൾ ….

  1. Safe Kerala എന്ന് ഓമനപ്പേരിട്ട് നടത്തുന്ന പദ്ധതിയുടെ മറവില്‍ നടക്കുന്ന വന്‍കൊള്ളയെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ ആദ്യം വെളിപ്പെടുത്തിയത് ഈ മാസം 20 ന് കെ.പി.സി.സി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു. തുടര്‍ന്ന് 23 ന് തൃശ്ശൂരില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് ഈ തട്ടിപ്പിന്റെ ഒട്ടേറെ വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റിക്കൊണ്ട് മാദ്ധ്യമങ്ങള്‍ നടത്തുന്ന ഈ അന്വേഷണത്തിന് ഞാന്‍ മാദ്ധ്യമങ്ങളെ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാവും ഒട്ടേറെ വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നു.
  2. ഇതിനകം പുറത്തു വന്ന വിവരങ്ങളും എന്റെ കൈവശമുള്ള രേഖകളും പരിശോധിക്കുമ്പോള്‍ നടന്ന അഴിമതിയുടെ വ്യാപ്തി വളരെ വലുതം ആസൂത്രിതവുമാണ്. എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും കാറ്റില്‍ പറത്തിയാണ് ഈ അഴിമതി നടത്തിയിരിക്കുന്നത്.
  3. പദ്ധതിക്ക് സമഗ്ര അനുമതി നല്‍കിക്കൊണ്ടുള്ള ഈ മാസം 12 ന്റെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള 18 ന് പുറപ്പെടുവിച്ച ഉത്തരവ് തന്നെ അതിവിചിത്രമാണ്. അതിന്റെ ഒന്‍പതാം പാരഗ്രാഫില്‍ പറയുന്നത് ഇങ്ങനെയാണ്. ‘… പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ണ്ണമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞതിനാലും സര്‍ക്കാര്‍ മുന്‍പ് മിക്കവാറും എല്ലാ ഘടകങ്ങളുടേയും അനുമതി പല ഘട്ടങ്ങളിലായി നല്‍കിയതിനാലും… ഗതാഗത കമ്മീഷണര്‍ നല്‍കിയ വര്‍ക്ക് ഓഡര്‍ റദ്ദു ചെയ്യാന്‍ കഴിയാത്തതിനാലും പദ്ധതിക്ക് അനുമതി നല്‍കുന്നു’ എന്നാണ്. എന്താണ് ഇതിര്‍ത്ഥം? വലിയ ക്രമക്കേട് നടന്നു കഴിഞ്ഞിരിക്കുന്നു എന്ന് സര്‍ക്കാര്‍ തന്നെ അംഗീകരിക്കുകയാണ്. എങ്കിലും ഇനി തിരിച്ചു പോകാന്‍ കഴിയാത്തതിനാല്‍ അംഗീകാരം നല്‍കുന്നു എന്ന്.
  4. ഇവിടെ ഒരു ചോദ്യം ഉയരുന്നു. തെറ്റാണ് നടന്നു എന്ന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞാല്‍ അതിന് അംഗീകാരം നല്‍കുകയാണോ മന്ത്രിസഭയുടെ ജോലി? കൊള്ളയാണ് നടക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന് അംഗീകാരം നല്‍കുക എന്നാല്‍ കൊള്ളയടിക്ക് അംഗീകാരം നല്‍കുക എന്നാണ് അര്‍ത്ഥം. തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ അത് റദ്ദു ചെയ്യുകയാണ് മന്ത്രിസഭ ചെയ്യേണ്ടത്. അതാണ് ഒരു ജനകീയ സര്‍ക്കാരിന്റെ കടമ.
  5. ആ നിലയ്ക്ക് ഇത് സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും അംഗീകാരത്തോടയും ആഭിമുഖ്യത്തിലും നടക്കുന്ന വന്‍കൊള്ളയാണ്.
  6. ഇതിന്റെ ഉത്തരവാദിത്തില്‍ നിന്ന് മന്ത്രിസഭയ്ക്ക് ഒഴിയാന്‍ ആവില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ഒരു അന്വേഷണം പ്രഖ്യാപിച്ചു രക്ഷപ്പെടാനുമാവില്ല.
  7. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തുന്ന അന്വേഷണം ഈ കൊള്ളയെ വെള്ളപൂശുന്നതിനാണ്. അത് സ്വീകാര്യമല്ല. ഏതെങ്കിലും ബലിയാടിനെ ഉണ്ടാക്കി ഈ തട്ടിപ്പ് തേച്ചു മാച്ച് കളയുന്നതിനാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല.
  8. ധനകാര്യവകുപ്പ് തന്നെ ആറെഴ് തവണ object ചെയ്ത പദ്ധതിയാണിത്. അതെല്ലാം മറി കടന്നാണ് പദ്ധതി നടപ്പാക്കുന്നത്. വെറുതെ അങ്ങനെ നടക്കില്ല. ആരാണ് ഇതിന് നിര്‍ദ്ദേശം നല്‍കിയത്? സര്‍ക്കാരിന്റെ ഉന്നത തലത്തില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചാണ് എല്ലാം നടന്നിരിക്കുന്നത്. പദ്ധതിയുടെ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ അനുമതി നല്‍കിയിതായി ഉത്തരവില്‍ തന്നെ പറയുന്നു. അപ്പോള്‍ സര്‍ക്കാര്‍ ഒന്നും അറിഞ്ഞില്ല എന്ന് പറയുന്നതെങ്ങനെ?
  9. എ ഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് ഇതുവരെ ഉയര്‍ന്നു വന്നിട്ടുള്ള ഒരു ചോദ്യത്തിനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ഉണ്ടായിട്ടില്ല.
  10. കഴിഞ്ഞദിവസം തന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നു, സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടില്ലെങ്കില്‍ നിര്‍ണായക രേഖകള്‍ ഞാന്‍ പുറത്തു വിടുമെന്ന്. ഞാന്‍ കൂടുതല്‍ രേഖകള്‍ പുറത്തു വിടുകയാണ്.
  11. Fully automated traffic enforcement system നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് കെല്‍ട്രോണിനെയാണ് ചുമതലപ്പെടുത്തിയത്. 232 കോടി രൂപ നല്‍കാമെന്നാണ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളത്.കെല്‍ട്രോണ്‍ ഈ പദ്ധതി 151 കോടി രൂപക്ക് SRIT യെ ചുമതലപ്പെടുത്തി. SRIT ഇത് പ്രസാദിയോ, അല്‍ഹിന്ദ് എന്നീ കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കി. പിന്നീട് അല്‍ ഹിന്ദ് പിന്‍മാറിയതോടെ അതിന് പകരം ലൈറ്റ് മാസ്റ്റര്‍ എന്ന കമ്പിനി വന്നു. (പിന്നീട് ലൈറ്റ് മാസ്റ്ററും പിന്‍മാറിയപ്പോള്‍ വേറൊരു കമ്പിനി ആ സ്ഥാനത്തെത്തി. അത് മറ്റൊരു വിഷയമാണ്.)
  12. അങ്ങിനെ 2020 നവമ്പര്‍ 11 ന് SRIT, പ്രസാദിയോ, ലൈറ്റ് മാസ്റ്റര്‍ എന്നീ കമ്പനികള്‍ ചേര്‍ന്ന് Joint Project Execution Agreement ഉണ്ടാക്കി.

ഇതിന്റെ തുടര്‍ച്ചയായി
പ്രസാദിയോയും ലൈറ്റ് മാസ്റ്ററും തമ്മിലുണ്ടാക്കിയ ‘പ്രോജക്ട് പാര്‍ട്ണറിങ് ആന്‍ഡ് എക്‌സിക്യൂഷന്‍ എഗ്രിമെന്റ്’ പ്രകാരം പ്രസാദിയോയും ലൈറ്റ് മാസ്റ്ററും കൂടിയാണ് ഈ പദ്ധതി പൂര്‍ണമായും നടപ്പിലാക്കേണ്ടത്.

  1. ഈ രണ്ട് എഗ്രിമെന്റുകളുടേയും കോപ്പി ഞാന്‍ നിങ്ങള്‍ക്ക് വിതരണം ചെയ്യുന്നു്.
  2. ഇതില്‍ രണ്ടാമത്തെ എഗ്രിമെന്റ് പ്രകാരം പ്രദാസിയോയുടെയും ലൈറ്റ് മാസ്റ്ററുടെയും ഈ പ്രോജക്ടിലുള്ള Cotnribution പ്രത്യേകം പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

എഗ്രിമെന്റിന്റെ Clause E പ്രകാരം …

‘As per terms of back to back agreement between SRIT and execution partners and as per the mutual understanding Presadio and Lyte master is required to produce and install all equipment including the furnishings of ditsrict cotnrol rooms and cetnral cotnrol room required for executing the project and render technical support and execute the project in accordance with terms and conditions in the tender.’

Clause F (6) ല്‍ പറയുന്നത് SRIT ക്ക് വേണ്ടി ടെന്‍ഡര്‍ വ്യവസ്ഥ പ്രകാരം പ്രസാദിയോ 6 കോടി രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് കെല്‍ട്രോണിന് നല്‍കുമെന്നാണ്.

CIause F പറയുന്നത് : ”ലൈറ്റ് മാസ്റ്ററാണ് ടെന്‍ഡര്‍ കണ്ടീഷനില്‍ പറഞ്ഞിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അനുബന്ധ സാധനങ്ങളുടെയും വിതരണക്കാരെന്നാണ് (Supplier and Ditsributor)

Clause F(8) പ്രകാരം SRIT യും പ്രസാദിയോയും ചേര്‍ന്ന് ലൈറ്റ് മാസ്റ്ററിന് എല്ലാ ഐറ്റത്തിനും പ്രോഡക്ടിനും പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുമെന്നാണ്.

ഈ ക്ലോസ് പ്രകാരം SRIT ലൈറ്റ് മാസ്റ്ററിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിരുന്നു.

ഇതിന്റെ കോപ്പി ഞാന്‍ പുറത്തുവിടുകയാണ്. വളരെ പ്രാധാന്യമുള്ള ഈ രേഖ പ്രകാരം ക്യാമറ ഉള്‍പ്പെടെ ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി വരുന്ന ആകെ സാധന സാമഗ്രികളുടെ വില Rs. 75,32,58,841/ ആണ്.

  1. കൂടാതെ SRIT യുടെ MD യുടെ വാക്കുകള്‍ കടമെടുത്താല്‍ പ്രസാദിയോ നടത്തുന്ന സിവില്‍ വര്‍ക്കിന് (Installation ഉള്‍പ്പെടെ) ടെന്‍ഡര്‍ തുകയുടെ 5 മുതല്‍ 5.5 ശതമാനം വരെ മാത്രമേ വേണ്ടിവരുകയുള്ളൂ. 151 കോടിയുടെ 5.5% എന്നത് 8.3 കോടിയാണ്.
  2. അതായത്, ഈ പ്രോജക്ട് നടപ്പിലാക്കാന്‍ ആകെ വേണ്ടി വരുന്ന തുക SRIT യുടെ കണക്കില്‍ തന്നെ 83.6 കോടി രൂപ മാത്രമാണ്. അതാണ് ഇപ്പോള്‍ 232 കോടിയായി ഉയര്‍ന്ന്ത്. ബാക്കി കോടികള്‍ ആരുടെ കീശയിലേക്കാണ് പോയത്?
  3. മറ്റൊന്ന് ഈ പ്രോജക്റ്റിന്റെ കരാര്‍ SRIT ക്ക് ലഭിച്ചതുമായി ബന്ധപ്പെട്ടതാണ്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനി ഒരു OEM (original equipment manufacturer) ആണെന്നോ അല്ലെങ്കില്‍ ഒരു OEM ന്റെ അംഗീകൃത ഏജന്റാണെന്നോ തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. ഇവിടെ SRIT ക്ക് അത്തരത്തില്‍ പ്രവര്‍ത്തിപരിചയം ഇല്ലാത്തതിനാല്‍ ട്രോയിസ്, മീഡിയാട്രോണിക്‌സ് എന്നീ കമ്പനികളുടെ സര്‍ട്ടിഫിക്കേറ്റിന്റെ സഹായത്തോടെയാണ് ടെന്‍ഡര്‍ സംഘടിപ്പിച്ചിട്ടുള്ളത്.
  4. ഇത്തരത്തില്‍ ടെന്‍ഡര്‍ സംഘടിപ്പിച്ച ശേഷം കെല്‍ട്രോണുമായി കരാര്‍ ഒപ്പിടുമ്പോഴാണ് പ്രസാദിയോയെയും അല്‍ ഹിന്ദിനെയും വളഞ്ഞ വഴിയിലൂടെ ഈ കരാറിന്റെ ഭാഗമാക്കുന്നത്. എന്നാല്‍ ഈ കരാറിലെ സുതാര്യത ബോധ്യപ്പെടാത്തതിനെ തുടര്‍ന്ന് അല്‍ ഹിന്ദിന് പകരം ലൈറ്റ് മാസ്റ്റര്‍ എന്ന കമ്പനി വരുന്നത്. ഇതും നിയമവിരുദ്ധമാണ്. സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി SRIT, കെല്‍ട്രോണിന് നല്‍കേണ്ട ആറ് കോടി രൂപയില്‍ മൂന്ന് കോടി രൂപയും നല്‍കിയിട്ടുള്ളത് അല്‍ ഹിന്ദാണ്. ഈ തുക കെല്‍ട്രോണ്‍ കൈപ്പറ്റുകയും ചെയ്തു.
  5. മാത്രവുമല്ല SRIT നല്‍കിയ എഗ്രിമെന്റില്‍ സാക്ഷിയായി ഒപ്പുവച്ചിട്ടുള്ളത് കെല്‍ട്രോണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ്. എന്നിട്ടും കെല്‍ട്രോണ്‍ MD പറയുന്നത് ഉപകരാറിനെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നാണ് . വിചിത്രമാണ് ഈ വാദം.
  6. MVD, കെല്‍ട്രോണിന് BOOT അടിസ്ഥാനത്തിലുള്ള പ്രോജക്ടിനാണ് 2020 ല്‍ അനുമതി നല്‍കിയത്. പിന്നീട് 2023 ഏപ്രില്‍ 18 ന് മാത്രമാണ് ഇത് ആന്വിറ്റി സ്‌കീമിലേക്ക് മാറ്റി നല്‍കിയത്. എന്നാല്‍ 2020 നവമ്പര്‍ 16 ന്, SRIT യും പ്രസാദിയോയും, ലൈറ്റ് മാസ്റ്ററും ചേര്‍ന്ന് തയ്യാറാക്കിയ ധാരണാപത്രത്തില്‍ ഈ പദ്ധതി ആന്വിറ്റി സ്‌കീമിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കരാറിലെ clause 4.4 അനുസരിച്ച് SRIT യുടെ 6% സര്‍വ്വീസ് ചാര്‍ജ്ജായ (കമ്മീഷന്‍) 9 കോടിയില്‍പരം രൂപ, ആന്വിറ്റി സ്‌കീം പ്രകാരം ലഭിക്കുന്ന തവണകളില്‍ നിന്ന് നല്‍കണമെന്ന തീരുമാനവുമുണ്ട്. അതായത് SRITക്ക് തുടക്കം മുതല്‍ ഉറപ്പായിരുന്നു, ഈ പദ്ധതി ആന്വിറ്റി സ്‌കീമിലേക്ക് മാറ്റാന്‍ കഴിയുമെന്ന് . അപ്പോള്‍ ആരാണ് SRITക്ക് ഇത്ര പിന്‍ബലവും ഉറപ്പും നല്‍കിയ ഉന്നതന്‍?
  7. Ketlron നെ ഈ പദ്ധതിയുടെ PMC (Project Monitoring Cell) ആയാണ് നിയമിച്ചിട്ടുള്ളത്. PMC പര്‍ച്ചേസ് നടത്താന്‍ പാടില്ലെന്ന് ഈ സര്‍ക്കാര്‍ തന്നെ 2018 ല്‍ ഉത്തരാവിയട്ടുണ്ട്. അത് ലംഘിച്ചിരിക്കുകയാണിവിടെ.
  8. ഇനിയൊന്ന്……
    SRIT യുടെ MD ഒരു ഘട്ടത്തില്‍ പറഞ്ഞത് ടെന്‍ഡറില്‍ പങ്കെടുക്കും മുന്‍പ് തന്നെ ട്രോയിസിനെയും പ്രസാദിയോയെയും തങ്ങളുടെ പ്രോജക്ട് പാര്‍ട്ണര്‍മാരായി തീരുമാനിച്ചു എന്നാണ്. ഇപ്പോള്‍ പറയുന്നു തങ്ങള്‍ക്ക് ടെന്‍ഡര്‍ കിട്ടിയതറിഞ്ഞ് ഈ രണ്ട് കമ്പനികളും തങ്ങളെ സമീപിക്കുകയായിരുന്നു എന്ന്. ഈ പരസ്പരവിരുദ്ധ പ്രതികരണങ്ങള്‍ തന്നെ ഒരു ഗൂഢാലോചനയുടെ ഭാഗമെന്ന് വേണം കരുതാന്‍ .

ആരുടേതാണ് ട്രോയിസ് എന്ന കമ്പനി ? ഇതിലെ ഡയറക്ടര്‍ ജിതേഷ് എന്ന വ്യക്തിയുടെ ഇടപെടലുകള്‍ ദുരൂഹമാണ്.

ജിതേഷ്…..

ഈ കരാറില്‍ സാങ്കേതിക സഹായം നല്‍കുമെന്ന് SRIT അവകാശപ്പെടുന്ന ട്രോയിസിന്റെ ഡയറക്ടറാണ്.

SRIT യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.

K Fone പദ്ധതിയിലെ നടത്തിപ്പുകാരില്‍ ഒരാളാണ്

കെല്‍ട്രോണ്‍ SRIT സര്‍വ്വീസ് എഗ്രിമെന്റിലെ സാക്ഷിയാണ്.

സംസ്ഥാനത്തെ വിവിധ പദ്ധതി നടത്തിപ്പിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പങ്കാളിയാണ്.

ആരാണ് ഈ ജിതേഷ് ?

എന്താണ് ഇയാള്‍ക്ക് ഭരണത്തിലുള്ള സ്വാധീനം ?

ഞാന്‍ മനസ്സിലാക്കിയിടത്തോളം ജിതേഷിന് ശിവശങ്കറിന് സര്‍ക്കാരിലുണ്ടായിരുന്നതിനേക്കാള്‍ സ്വധീനമുണ്ട്.

ഇയാളുടെ കമ്പനികളെക്കുറിച്ചും ആ കമ്പനികള്‍ക്ക് ലഭിച്ച ടെന്‍ഡറുകളെക്കുറിച്ചും അടിയന്തിരമായി അന്വേഷണം നടത്തണം.

  1. അതുപോലെ തന്നെ അന്വേഷിക്കേണ്ട വിഷയമാണ് പ്രസാദിയോ എന്ന കമ്പനിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചുള്ള ദുരൂഹതയും.

SRIT, പ്രസാദിയോ, ട്രോയിസ്, ഇ സെന്‍ട്രിക്, അക്ഷര, അശോക, ULTS എന്നീ സ്ഥാപനങ്ങളുടെ ഇടപാടുകളെക്കുറിച്ചും കൂട്ടുകച്ചവടത്തെക്കുറിച്ചും സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്.

  1. പ്രസാദിയോ ടെക്‌നോളജീസിന്റെ വെബ്‌സൈറ്റില്‍ നിന്ന് മാനേജിംഗ് ഡയറക്ടറുടെയും ഡയറക്ടര്‍മാരുടെയും ചിത്രങ്ങളും പേരും ഒഴിവാക്കിയിരിക്കുകയാണ. സര്‍ക്കാരിന്റെ വമ്പന്‍ പദ്ധതിയുടെ നടത്തിപ്പുകാര്‍ മുങ്ങയിരിക്കുകയാണോ? ആരാണ് ഇവര്‍?
  2. പ്രധാനപ്പെട്ട മറ്റൊരു കാര്യം.. ഇവര്‍ പറയുന്ന എ.ഐ ക്യാമറകളുടെ വില എന്താണ്? ഒന്‍പത് ലക്ഷം രൂപ വിലയെന്ന് സര്‍ക്കാരും കെല്‍ട്രോണും പറയുന്നത്. പക്ഷേ ഇതിന്റെ സ്‌പെസിഫിക്കേഷന്‍ ഇപ്പോള്‍ ലഭ്യമായിട്ടുണ്ട. ഇതിന്റെ ടെണ്ടര്‍ ഡോക്കുമെന്റിലെ 29 ാം പേജില്‍ സ്‌പെസിഫിക്കേഷന്‍ പറയുന്നു. അത് ഇപ്പോള്‍ നിങ്ങള്‍ക്ക് തരുന്നു.
  3. അത് വച്ച് മാര്‍ക്കറ്റില്‍ അന്വേഷിച്ചാല്‍ വില എത്രയെന്ന് നിങ്ങള്‍ക്കും അറിയാന്‍ പറ്റും. കഷ്ടിച്ച് 75000 രൂപയ്ക്ക് ഈ സെപ്‌സിഫിക്കേഷനുള്ള ക്യാമറകള്‍ കിട്ടുമെന്നാണ് അറിയുന്നത്. നിങ്ങള്‍ തന്നെ അന്വേഷിക്കുക.
  4. ഈ ക്യാമറകള്‍ ഉപയോഗിച്ച് ശേഖരിക്കുന്ന പൊതു ജനങ്ങളുടെ Data സുരക്ഷിതമായിരിക്കുമെന്നതിന് എന്ത് ഉറപ്പാണുള്ളത്. ആരാണ് അവ സൂക്ഷിക്കുക. അതിനെക്കുറിച്ച് പിന്നീട് സംസാരിക്കാം.
  5. ഒറ്റ നോട്ടത്തില്‍ ആകര്‍ഷകമായ ഒരു പദ്ധതി തയ്യാറാക്കുക. എന്നിട്ട് അതിന്റെ മറവില്‍ കൊള്ള നടത്തുക. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന നിരവധി തട്ടിപ്പുകളുടെ തുടര്‍ച്ചായണിതും. ട്രാഫിക് ലംഘനങ്ങളുടെ പേരില്‍ പാവങ്ങളെ പിഴിഞ്ഞ് ചിലര്‍ക്ക് തടിച്ചു കൊഴുക്കാനുള്ള പദ്ധതിയാണിത്.

Leave a Comment

Your email address will not be published. Required fields are marked *