Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആകാശ്- ബൈജൂസ് കീം കോഴ്‌സുകള്‍ തുടങ്ങുന്നു

തൃശൂര്‍: പ്രവേശനപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മത്സരസജ്ജരാക്കാന്‍ ആധുനിക പഠനമാതൃകയുമായി ആകാശ്-ബൈജൂസ്. മുന്‍നിര പരീക്ഷാ ഒരുക്ക സേവനദാതാക്കളായി ഇന്ത്യയില്‍ പേരെടുത്ത  ആകാശ്- ബൈജൂസ് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന റീജനല്‍ എന്‍ജിനീയറിംഗ് കോളേജുകളിലേക്കും, ജെ.ഇ.ഇ മെയിന്‍സിനും കേരള എന്‍ജിനീയറിംഗ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്കും (കീം) പുതിയ കോഴ്‌സുകള്‍ തുടങ്ങും. സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷകള്‍ കഴിഞ്ഞാല്‍ ഇംഗ്ലീഷില്‍ മാത്രമായുള്ള  കോഴ്‌സുകള്‍ ആരംഭിക്കും.
സി.ബി.എസ്.ഇ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ കരിക്കുലത്തിന് പുറമേ പ്രാദേശിക തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡിലെ എന്‍ജിനീയറിംഗ്  വിദ്യാര്‍ഥികളെ എത്തിക്കാനാണ്  പുതിയ കീം കോഴ്‌സുകള്‍ തുടങ്ങുന്നത്.
സംസ്ഥാന എന്‍ജിനീയറിംഗ് കോളേജുകളിലേക്കും, ജെ.ഇ.ഇ. മെയിന്‍സിനുമായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമഗ്ര പഠനം സാധ്യമാകുന്നതാണ് കോഴ്സ്.

ജെ.ഇ.ഇ (മെയിന്‍)+ കീം, കീമിന് മാത്രം എന്നിങ്ങനെ രണ്ട് കോഴ്‌സുകളാണ് ഓഫര്‍ ചെയ്യുന്നത്. പതിനൊന്നാം ക്ലാസുകാര്‍ക്കായി പ്രത്യേക ബാച്ചുകള്‍ ഉണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളോടൊപ്പം പതിനൊന്നാം ക്ലാസിലെ സിലബസ് കൂടി ഉള്‍പ്പെടുന്ന ഉയര്‍ന്ന നിലവാരമുള്ള പഠനസാമഗ്രികള്‍ നല്‍കുമെന്നും ആകാശ്-ബൈജൂസ് മാനേജിംഗ് ഡയറക്ടര്‍ ആകാശ് ചൗധരി പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ്കുമാര്‍ ശര്‍മ, ഏരിയ ബിസിനസ് ഹെഡ് അരുണ്‍ വിശ്വനാഥ്, ബിജി.ജി.നായര്‍, ബ്രാഞ്ച്് മാനേജര്‍ വിനീഷ് കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *