തൃശൂര്‍: അടാട്ട് ഗ്രാമപഞ്ചായത്തില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര സ്ഥാനാര്‍ത്ഥിയാകും.. പതിനഞ്ചാം വാര്‍ഡിലാണ് അനില്‍ അക്കര സ്ഥാനാര്‍ഥിയാവുക. എഐസിസി അംഗം കൂടിയായിട്ടുള്ള അനില്‍ അക്കര പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നു എന്നുള്ളത് സുപ്രധാനമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
സിപിഎമ്മിന്റെ കോട്ടയാണ് അടാട്ട് പഞ്ചായത്ത്. അവിടെ വാര്‍ഡ് മെമ്പറായി തുടങ്ങിയ രാഷ്ട്രീയ പാരമ്പര്യമാണ് അനില്‍ അക്കരയ്ക്കുള്ളത്. പിന്നീട് പഞ്ചായത്ത് അധ്യക്ഷനായും എത്തി. പ്രസിഡന്റായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 2000 മുതല്‍ 2010 വരെയാണ് അദ്ദേഹം അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നത്. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി. 2003 മുതല്‍ 2010 വരെ പഞ്ചായത്ത് പ്രസിഡന്റായി.
അടാട്ട് പഞ്ചായത്തില്‍ അനില്‍ അക്കര സ്ഥാനാര്‍ത്ഥി














