തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലമുറ മാറ്റത്തിന് കോണ്‍ഗ്രസ്. 50 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും നല്‍കുമെന്ന് ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വി ഡി സതീശന്‍ പറഞ്ഞു. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന.
അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് തീരുമാനം.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിക്കാനാണ് ആലോചന. ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന കേരള യാത്രയ്ക്ക് പിന്നാലെ ജനാഭിപ്രായം സ്വരൂപിച്ച് പ്രകടനപത്രിക പുറത്തിറക്കും.
















