തൃശൂര്‍: തിരുവാതിര സന്ധ്യയില്‍ വടക്കുന്നാഥക്ഷേത്രത്തില്‍ ലക്ഷദീപം തെളിഞ്ഞു. ദീപം തെളിയിക്കാനും ദര്‍ശനത്തിനും ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി. ക്ഷേത്രഗോപുരത്തിന് പുറത്തെ മഹാദീപസ്തംഭവും ഭക്തര്‍ തെളിയിച്ചു. വടക്കുന്നാഥക്ഷേത്ര മൈതാനത്ത് ആതിരമണ്ഡപത്തില്‍ തിരുവാതിരക്കളിയും അരങ്ങേറി. ഉച്ചയ്ക്ക്് അന്നദാമണ്ഡപത്തില്‍ പ്രസാദ ഊട്ട് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ഗോതമ്പ് കഞ്ഞി, പുഴുക്ക്, മാങ്ങാക്കറി, കൂവപ്പായസം എന്നിയടങ്ങിയ തിരുവാതിര പ്രസാദം 3,500 പേര്‍ക്ക് നല്‍കി. സമിതി പ്രസിഡണ്ട് പി.പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍, മാനേജര്‍ പി.കൃഷ്ണകുമാര്‍, പി.ശശിധരന്‍, സുരേഷ് അമ്പിസ്വാമി എന്നിവര്‍ നേതൃത്വം നല്‍കി.
Photo Credit: Newss kerala