ശിക്ഷാ കാലയളവ് കുറഞ്ഞെന്നും വിധിയിൽ സന്തുഷ്ടനാണെങ്കിലും ശിക്ഷയിൽ സംതൃപ്തനല്ലെന്നും പ്രോസിക്യൂട്ടർ … READ MORE
പട്ടികജാതി പട്ടികവർഗ്ഗ കോടതിയിൽ നിന്ന് പൂർണ്ണമായും നീതി ലഭിച്ചില്ലെങ്കിൽ പിന്നെ നീതി എവിടെ നിന്ന് ലഭിക്കുമെന്ന് മധുവിന്റെ കുടുംബം … READ MORE
കൂറുമാറിയവർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി …. READ MORE
തൃശൂർ: അട്ടപ്പാടി മധു വധക്കേസിലെ പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് മണ്ണാര്‍ക്കാട് എസ്സി- എസ്ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേര്‍ക്കാണ് കഠിന തടവ്. ഇവര്‍ക്ക് ഒരുലക്ഷം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു. വിവിധ വകുപ്പുകളില്‍ പ്രതികള്‍ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. 16-ാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. എന്നാല്‍ വിചാരണ കാലയളവില്‍ തടവ് അനുഭവിച്ചതിനാല്‍ ഇയാള്‍ക്ക് പിഴ അടച്ച് മോചിതനാകാം. എസ്സി-എസ്ടി വകുപ്പിലെ 3(ഐ) ഡി പട്ടിക ജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റമാണ് 13 പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
പിഴത്തുകയുടെ പകുതി മധുവിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. ഒന്നാംപ്രതി ഹുസൈന് 1,05,000 രൂപയും മറ്റ് 12 പ്രതികള്‍ക്ക് 1,18,000 രൂപയുമാണ് പിഴ. കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്നു എസ് സി- എസ്ടി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പ്രതികളെ ഉടന്‍തന്നെ മലപ്പുറം ജില്ലയിലെ തവനൂരിലേക്ക് മാറ്റും. കേസില്‍ കല്‍ക്കണ്ടി കക്കുപ്പടി കുന്നത്തുവീട്ടില്‍ അനീഷ് (35), കള്ളമല മുക്കാലി ചോലയില്‍ അബ്ദുല്‍ കരീം (52) എന്നിവരെ കോടതി വെറുതെവിട്ടിരുന്നു. ഇവര്‍ക്കെതിരേ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണു ശിക്ഷാ വിധി വന്നിരിക്കുന്നത്.