ഓപ്പറേഷന് സിന്ദൂര്: പുല്വാമ ആക്രമണവും കാണ്ഡഹാര് വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു
ന്യൂഡല്ഹി: പാകിസ്താനിലെ ഒന്പത് ഭീകര കേന്ദ്രങ്ങളില് നടത്തിയ ആക്രമണത്തില് നൂറോളം ഭീകരരെ വധിച്ചുവെന്ന് ഡയറക്ടര് ജനറല് ഓഫ് മിലിറ്ററി ഓപ്പറേഷന്സ് ലെഫ്റ്റനന്റ് ജനറല് രാജീവ് ഗായ്, എയര്മാര്ഷല് എ.കെ.ഭാരതി, വൈസ് അഡ്മിറല് എ.എന്.പ്രമോദ് എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചു. ഓപ്പറേഷന് സിന്ദൂര് ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറല് രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള് നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷന് സിന്ദൂര് വിഭാവനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. …