Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

അഹമ്മദാബാദിലെ വിമാന ദുരന്തം: മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയും

അഹമ്മദാബാദ്: അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്‌തിരുന്ന മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ഇന്നലെയാണ് പത്തനംതിട്ടയിൽ നിന്നും ഇവർ ലണ്ടനിലേയ്ക്ക് മടങ്ങിയത്. പുല്ലാട്ടെ കുടുംബവീട്ടിൽ രഞ്ജിതയുടെ രണ്ട് മക്കളും അമ്മയുമാണുള്ളത്. നേരത്തെ ഗൾഫ് നാടുകളിൽ ജോലി ചെയ്‌തിരുന്ന രഞ്ജിത പിന്നീട് നഴ്സായി ലണ്ടനിൽ ജോലിക്ക് കയറുകയായിരുന്നു.

അഹമ്മദാബാദ് ആകാശ ദുരന്തം; മരണം 130 കടന്നു

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ 133 പേർ മരിച്ചതായി സ്ഥിരീകരണം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ഇന്ന് ഉച്ചക്ക് 1.38 ന് ടേക്ക് ഓഫിനിടെ തകർന്നുവീണത്. വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക് . ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ഇവിടെയുണ്ടായിരുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. . വിമാനം ഹോസ്റ്റലിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശശി തരൂര്‍ നരേന്ദ്രമോദിയെ കണ്ടു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കോണ്‍ഗ്രസ് ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നു. വിദേശപര്യടനം സംബന്ധിച്ച റിപ്പോര്‍ട്ട് ശശി തരൂര്‍ നേരത്തെ പ്രധാനമന്ത്രിക്ക് നല്‍കിയിരുന്നു. അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ തരൂര്‍ മോദിയെ അറിയിച്ചതായാണ് വിവരം. തരൂര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്. ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. തരൂരിന് പദവി നല്‍കുന്നതൊന്നും ചര്‍ച്ചയായില്ലെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ …

ശശി തരൂര്‍ നരേന്ദ്രമോദിയെ കണ്ടു Read More »

മാളയില്‍ കനത്തമഴ, സിനഗോഗിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍

ചാലക്കുടി:  കനത്തമഴയില്‍ മാളയില്‍ യഹൂദ സിനഗോഗിന്റെ മേല്‍ക്കൂര നിലംപൊത്തി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ വൈകീട്ട് വരെ സന്ദര്‍ശകരുണ്ടായിരുന്നു. അപകടാവസ്ഥയിലാണെന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നും കാണിച്ച് പഞ്ചായത്ത് അസി.എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ട് മാള പഞ്ചായത്ത് അവഗണിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം നവീകരണം നടത്തിയിരുന്നതാണ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള   ഈ കെട്ടിടം. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ജൂത സിനഗോഗാണ് മാളയിലേത്. 1930 ല്‍ നിര്‍മിക്കപ്പെട്ടുവെന്ന് കരുതുന്ന ഈ കെട്ടിടം രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധസമയത്ത് ടിപ്പു സുല്‍ത്താന്റെ സൈന്യത്തിന്റെ …

മാളയില്‍ കനത്തമഴ, സിനഗോഗിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍ Read More »

ഹൈസ്‌കൂളിലെ സമയമാറ്റം, എതിര്‍പ്പുമായി സമസ്ത, മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഈ മാസം 16 മുതല്‍ പുതിയ സമയക്രമം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍. സമസ്ത വിഭാഗം എതിര്‍പ്പ് അറിയിച്ചതോടെ പുതിയ സമയക്രമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രാവിലെയും, വൈകീട്ടും 15 മിനിറ്റ് വീതമാണ് കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.സമയം കൂട്ടിയത് 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത ചൂണ്ടിക്കാട്ടിയിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് …

ഹൈസ്‌കൂളിലെ സമയമാറ്റം, എതിര്‍പ്പുമായി സമസ്ത, മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് മുഖ്യമന്ത്രിയെ കാണും Read More »

ആക്‌സിയം ദൗത്യം വീണ്ടും മാറ്റി

ഫ്‌ളോറിഡ: പ്രതീക്ഷയോടെ കാത്തിരുന്ന ആക്‌സിയം ദൗത്യം വൈകുന്നു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം സ്‌പേസിന്റെ  ദൗത്യം വീണ്ടും മാറ്റിവച്ചു. റോക്കറ്റിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്. വ്യാഴാഴ്ച വിക്ഷേപണം നടന്നേക്കും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ പ്രസിദ്ധമായ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ നിന്നാണ് ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിക്കുക. നാസയുടെ മുതിര്‍ന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള …

ആക്‌സിയം ദൗത്യം വീണ്ടും മാറ്റി Read More »

ഷഹബാസ് വധക്കേസ്; പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നല്‍കിയെങ്കിലും പ്രതികള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യവ്യവസ്ഥകള്‍ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. പ്രതികളായ ആറ് പേരും കൊലക്കുറ്റം നടത്തിയവരാണ് അതുകൊണ്ട് തന്നെ കാരുണ്യം പാടില്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന് എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു എന്നാല്‍ ഇതില്‍ ഷഹബാസിന്റെ …

ഷഹബാസ് വധക്കേസ്; പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം Read More »

കെനിയയില്‍ അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചതില്‍ 2 പേര്‍ തൃശൂര്‍ സ്വദേശികള്‍

തൃശൂര്‍: ഖത്തറില്‍നിന്നുള്ള വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചതില്‍ 2 പേര്‍ തൃശൂര്‍ സ്വദേശികള്‍. ജസ്‌ന കുറ്റിക്കാട്ടുചാലില്‍ ( 30), മകള്‍ ഒന്നരവയസുള്ള റൂഹി മെഹ്‌റിന്‍ എന്നിവരാണ് മരിച്ചത്. വെങ്കിടങ്ങ് തൊയക്കാവ് മാടക്കായില്‍ ഹനീഫയുടെ മകന്‍ മുഹമ്മദാണ് ( മുന്ന) ഭര്‍ത്താവ്. അക്കൗണ്ടന്റാണ്. ജസ്‌നയ്‌ക്കൊപ്പമുണ്ടായിരുന്ന ഇദ്ദേഹം പരുക്കേറ്റ് ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ദീര്‍ഘകാലമായി കുടുംബം ഖത്തറിലാണ് താമസം.

തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ സാധ്യത,

കൊച്ചി: ഇന്നലെ  തീപ്പിടിച്ച ചരക്കുകപ്പല്‍ വാന്‍ഹായ് 503-ല്‍ തീയണയ്ക്കാനായില്ല. കനത്തതോതില്‍ തീയും പുകയും വമിക്കുന്നത് കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. കപ്പല്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ മങ്ങി. പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ കപ്പലിലെ കണ്ടെയ്നറുകളിലുള്ളതിനാല്‍ കപ്പലില്‍നിന്ന് ഇടയ്ക്കിടെ സ്ഫോടനങ്ങള്‍ ഉണ്ടാകുന്നുണ്ട്. കണ്ടെയ്നറുകളിലെ വസ്തുക്കള്‍ വലിയ ശബ്ദത്തോടുകൂടി പൊട്ടിത്തെറിച്ച് തീ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തീയണയ്ക്കല്‍ ദൗത്യത്തെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു. ഇന്നലെ  രാത്രി മുഴുവന്‍ തീയണയ്ക്കാനുള്ള ദൗത്യം കോസ്റ്റ്ഗാര്‍ഡ് നടത്തിയിരുന്നു. കൂടുതല്‍ കപ്പലുകള്‍ കോസ്റ്റ്ഗാര്‍ഡ് ആ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. കപ്പലിലെ തീ …

തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ സാധ്യത, Read More »

ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാരത്തിന് ആയിരങ്ങളെത്തി

തൃശ്ശൂര്‍: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളെത്തി.  രാവിലെ പത്തരയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയത്്  തമിഴ്നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തിലാണ് ചാക്കോയുടെ മരണം. ചാക്കോയുടെ മൃതദേഹം തൃശ്ശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഷൈനിന്റെ സഹോദരിമാര്‍ വിദേശത്ത് നിന്നും എത്തിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ള ഷൈനിനേയും മാതാവിനേയും രാവിലെ വീട്ടിലെത്തിക്കും. ഇരുവരുടെയും ശസ്ത്രക്രിയ ഇന്നോ നാളെയോ നടക്കും. ഇരുവരുടെയും ആരോഗ്യ …

ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാരത്തിന് ആയിരങ്ങളെത്തി Read More »

പന്നിക്കെണി: ഒരാള്‍ അറസ്റ്റില്‍

മലപ്പുറം വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. നമ്പ്യാടന്‍ വീട്ടില്‍ വിജയന്‍ മകന്‍ വിനീഷിന്റെ അറസ്റ്റാണ്് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കും. ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കുമെന്നാണ് വിവരം. പ്രതിയുടെ സിഡിആര്‍ എടുക്കും. അപകടം ഫെന്‍സിങിന് വൈദ്യുതി എടുക്കാന്‍ വേണ്ടി സ്ഥാപിച്ച കമ്പിയില്‍ നിന്നെന്നാണ് പൊലീസ് എഫ്ഐആര്‍. മറ്റുള്ളവര്‍ക്കു അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.ബി.എന്‍.എസ്്് 105 വകുപ്പ് പ്രകാരമാണ് കേസ്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ …

പന്നിക്കെണി: ഒരാള്‍ അറസ്റ്റില്‍ Read More »

പോക്‌സോ കേസുകള്‍ക്ക് കേരള പൊലീസില്‍ പ്രത്യേക അന്വേഷണ വിഭാഗം

തിരുവനന്തപുരം:  പോക്സോ കേസുകള്‍ക്ക് കേരള പോലീസില്‍ പ്രത്യേക അന്വേഷണ വിഭാഗം. പോക്സോ കേസുകള്‍ക്ക് 20 ഡിവൈഎസ്പിമാര്‍ക്ക് ചുമതല നല്‍കും. 16 നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിമാര്‍ക്ക് ഉള്‍പ്പെടെയാണ് ചുമതല.  ജന്റര്‍ ജസ്റ്റിസ് ഡിവൈഎസ്പിമാര്‍ എന്ന വിഭാഗമാണ് രൂപീകരിച്ചിരിക്കുന്നത്. ജില്ലകളിലായിരിക്കും ഇത് നിലവില്‍ വരിക. എസ്‌ഐമാരുടെ കീഴില്‍ പ്രത്യേക വിഭാഗമായി ഇത് പ്രവര്‍ത്തിക്കും. ഡിവൈഎസ്പിമാര്‍ക്കായിരിക്കും ചുമതല.അധികമായി 4 ഡിവൈഎസ്പി തസ്തിക ഉള്‍പ്പെടെ 304 തസ്തിക സൃഷ്ടിച്ചു. 20 പൊലീസ് ജില്ലകളിലും യൂണിറ്റ് ചുമതല എസ്ഐമാര്‍ക്ക്. അഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 20 …

പോക്‌സോ കേസുകള്‍ക്ക് കേരള പൊലീസില്‍ പ്രത്യേക അന്വേഷണ വിഭാഗം Read More »

നടന്‍  കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകള്‍ ദിയ കൃഷ്ണയും പ്രതി

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് മ്യൂസിയം പോലീസ് കേസെടുത്തു.  മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്‌ഐആര്‍. കേസില്‍ മകള്‍ ദിയ കൃഷ്ണയും പ്രതിയാണ്. മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ പണം കവര്‍ന്നതിന് വനിതാ ജീവനക്കാര്‍ക്കെതിരെയും കേസെടുത്തു. തട്ടിക്കൊണ്ടുപോകല്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ളവ ചുമത്തിയാണ് ജി കൃഷ്ണകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികള്‍ …

നടന്‍  കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകള്‍ ദിയ കൃഷ്ണയും പ്രതി Read More »

അതിരപ്പിള്ളിയില്‍  പുലികളിറങ്ങി

തൃശ്ശൂര്‍: ചാലക്കുടി അതിരപ്പിള്ളിയില്‍  പുലികളുടെ വിളയാട്ടം.  ഓയില്‍ പാം എസ്റ്റേറ്റിലെ ചെക്ക് പോസ്റ്റിന് സമീപമാണ് വീണ്ടും പുലികള്‍ ഇറങ്ങിയത്. രണ്ടു പുലികളുടെ സാന്നിധ്യമാണ് സംശയിക്കുന്നത്. ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍ ആയിരിക്കുകയാണ്. ഇന്നലെ  ഈ മേഖലയില്‍ത്തന്നെ പുലി ഇറങ്ങി ഒരു പശുക്കിടാവിനെ ആക്രമിച്ചുകൊന്നിരുന്നു. ജനസാന്നിധ്യമുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആളുകള്‍ ഒച്ചവെച്ചതോടെ പുലി പ്രദേശത്തുനിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ശനിയാഴ്ച രണ്ട് പുലികളെ പ്രദേശത്ത് കണ്ടതോടെ ജനങ്ങള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ എത്തുന്ന പ്രദേശത്താണ് പുലികളുടെ …

അതിരപ്പിള്ളിയില്‍  പുലികളിറങ്ങി Read More »

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിക്കെണിയില്‍ നിന്ന്്് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വെള്ളക്കട്ട സ്വദേശി ജിത്തു  (15) ആണ് മരിച്ചത്. അപകടം മീന്‍ പിടിക്കുന്നതിനിടയിലെന്ന് പറയുന്നു. കൂടെയുണ്ടായിരുന്ന ഷാനു വിജയ്, യദുകൃഷ്ണ എന്നിവര്‍ക്കും ഷോക്കേറ്റു.  സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച കെണിയില്‍ നിന്നാണ് ഷോക്കേറ്റത്.

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് നേതാവും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) മുൻ പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹത്തിന് 95 വയസ്സായിരുന്നു. കുറച്ച് വർഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്ന തെന്നല രണ്ട് തവണ എംഎൽഎയും മൂന്ന് തവണ രാജ്യസഭാംഗവുമായിരുന്നു. സംസ്ഥാനത്തെ പാർട്ടിയുടെ ഏറ്റവും ആദരണീയരായ നേതാക്കളിൽ ഒരാളായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കോൺഗ്രസിന് ഒരു വഴികാട്ടിയെ നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂരിൽ മാധ്യമപ്രവർത്തകരോട് …

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു Read More »

ബെംഗളൂരു ദുരന്തം:  4 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ  മാര്‍ക്കറ്റിങ് മേധാവി അടക്കം നാലുപേര്‍ അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ‘ഡിഎന്‍എ’യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെയാണ്  രാവിലെ  പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട്്്  ആര്‍.സി.ബിയുടെ ആരാധകരായ 11 പേരാണ് മരിച്ചത്. ആര്‍സിബി മാനേജ്മെന്റ്, ഇവന്റ് …

ബെംഗളൂരു ദുരന്തം:  4 പേര്‍ അറസ്റ്റില്‍ Read More »

സേലത്ത് വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു, ഷൈനും, അമ്മയ്ക്കും പരിക്ക്

സേലം: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയില്‍ ധര്‍മപുരി കൊമ്പനഹള്ളിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോമിന്റെ  കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈനിന്റെ ചികിത്സയ്ക്കായി  തൃശൂര്‍ മുണ്ടൂരില്‍ നിന്ന്് ഷൈനിന്റെ കുടുംബം ഇന്നലെ രാത്രിയായിരുന്നു ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ഷൈനിന്റെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്്.

പടിയൂര്‍ ഇരട്ടക്കൊലക്കേസ് : പ്രേംകുമാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഇരിങ്ങാലക്കുട: പടിയൂര്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി പ്രേംകുമാറിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പ്രേംകുമാര്‍ ആദ്യ ഭാര്യയായ ഉദയംപേരൂര്‍ സ്വദേശിനി വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. വിദ്യ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രേംകുമാര്‍ ജൂണ്‍ 1ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരായിരുന്നു. സ്റ്റേഷനിലെത്തിയ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പ്രതിയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.പടിയൂരില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മകളുടെ ഭര്‍ത്താവും കോട്ടയം സ്വദേശിയുമായ പ്രേംകുമാറിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.. പടിയൂര്‍ …

പടിയൂര്‍ ഇരട്ടക്കൊലക്കേസ് : പ്രേംകുമാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു Read More »

തൃശൂര്‍ പൂരം കലക്കിയത് എ.ഡി.ജി.പി യെന്ന് കെ.മുരളീധരന്‍

തൃശൂര്‍: 2024-ലെ തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്ന് ആരോപണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിപ്പോയെന്ന എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ  വിശദീകരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. സംഭവം നടന്ന ദിവസം ഉറങ്ങിപ്പോയി എന്നാണ് എം.ആര്‍.അജിത്കുമാര്‍ പറഞ്ഞത് .അതിന്റെ  അര്‍ഥം പൂരം കലക്കിയെന്നാണെന്ന് മുരളീധരന്‍ പറഞ്ഞു. സുനില്‍ കുമാറിന് കിട്ടേണ്ട വോട്ടുകളാണ് ബിജെപിക്ക് പോയത് .വോട്ട് ബിജെപിക്ക് മറിച്ച് കൊടുത്തത് മുഖ്യമന്ത്രിയാണ് .സിപിഎമ്മിന്റെ  വോട്ടുകള്‍ ബിജെപിക്ക് പോയി .കോണ്‍ഗ്രസിന്റെ  ചില വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പൂരം മുടങ്ങിയ …

തൃശൂര്‍ പൂരം കലക്കിയത് എ.ഡി.ജി.പി യെന്ന് കെ.മുരളീധരന്‍ Read More »