Newsskerala

ആക്‌സിയം ദൗത്യം വീണ്ടും മാറ്റി

ഫ്‌ളോറിഡ: പ്രതീക്ഷയോടെ കാത്തിരുന്ന ആക്‌സിയം ദൗത്യം വൈകുന്നു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം സ്‌പേസിന്റെ  ദൗത്യം വീണ്ടും മാറ്റിവച്ചു. റോക്കറ്റിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്. വ്യാഴാഴ്ച വിക്ഷേപണം നടന്നേക്കും.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ പ്രസിദ്ധമായ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ നിന്നാണ് ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിക്കുക. നാസയുടെ മുതിര്‍ന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്ലിയം 4ലെ മറ്റ് അംഗങ്ങള്‍.

ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് 39-കാരനായ ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്.
അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഐഎസ്ആര്‍ഒയും ആക്‌സിയവും നാസയും സ്‌പേസ് എക്‌സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.

ബഹിരാകാശ നിലയത്തിലെത്തിയ ശേഷം 14 ദിവസം ഇവര്‍ നിലയത്തില്‍ തങ്ങും.

Leave a Comment

Your email address will not be published. Required fields are marked *