Newsskerala

അതിരപ്പിള്ളിയില്‍  പുലികളിറങ്ങി

തൃശ്ശൂര്‍: ചാലക്കുടി അതിരപ്പിള്ളിയില്‍  പുലികളുടെ വിളയാട്ടം.  ഓയില്‍ പാം എസ്റ്റേറ്റിലെ ചെക്ക് പോസ്റ്റിന് സമീപമാണ് വീണ്ടും പുലികള്‍ ഇറങ്ങിയത്. രണ്ടു പുലികളുടെ സാന്നിധ്യമാണ് സംശയിക്കുന്നത്. ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍ ആയിരിക്കുകയാണ്.

ഇന്നലെ  ഈ മേഖലയില്‍ത്തന്നെ പുലി ഇറങ്ങി ഒരു പശുക്കിടാവിനെ ആക്രമിച്ചുകൊന്നിരുന്നു. ജനസാന്നിധ്യമുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആളുകള്‍ ഒച്ചവെച്ചതോടെ പുലി പ്രദേശത്തുനിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ശനിയാഴ്ച രണ്ട് പുലികളെ പ്രദേശത്ത് കണ്ടതോടെ ജനങ്ങള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.

വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ എത്തുന്ന പ്രദേശത്താണ് പുലികളുടെ സാന്നിധ്യം. മാത്രമല്ല, ഓയില്‍ പാം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവനും ഭീഷണിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *