Newsskerala

തൃശൂര്‍ പൂരം കലക്കിയത് എ.ഡി.ജി.പി യെന്ന് കെ.മുരളീധരന്‍

തൃശൂര്‍: 2024-ലെ തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്ന് ആരോപണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിപ്പോയെന്ന എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ  വിശദീകരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.

സംഭവം നടന്ന ദിവസം ഉറങ്ങിപ്പോയി എന്നാണ് എം.ആര്‍.അജിത്കുമാര്‍ പറഞ്ഞത് .അതിന്റെ  അര്‍ഥം പൂരം കലക്കിയെന്നാണെന്ന് മുരളീധരന്‍ പറഞ്ഞു.

സുനില്‍ കുമാറിന് കിട്ടേണ്ട വോട്ടുകളാണ് ബിജെപിക്ക് പോയത് .വോട്ട് ബിജെപിക്ക് മറിച്ച് കൊടുത്തത് മുഖ്യമന്ത്രിയാണ് .സിപിഎമ്മിന്റെ  വോട്ടുകള്‍ ബിജെപിക്ക് പോയി .കോണ്‍ഗ്രസിന്റെ  ചില വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പൂരം മുടങ്ങിയ സമയത്ത് റവന്യൂമന്ത്രി കെ.രാജന്‍ വിളിച്ചത് അറിഞ്ഞില്ലെന്നും രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നുമാണ് എം.ആര്‍.അജിത്കുമാര്‍ ഡിജിപിക്ക് മൊഴി നല്‍കിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *