ആശ വര്‍ക്കാര്‍മാര്‍ റോഡ് ഉപരോധിച്ചു, ഗതാഗതം സ്തംഭിച്ചു, റോഡില്‍ കിടന്നും പ്രതിഷേധം
തിരുവനന്തപുരം: സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. മുപ്പത്തിയാറാം ദിവസമായ ഇന്ന് ആശവര്‍ക്കാര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു.രാപകല്‍ സമരത്തിന്റെ തുടര്‍ച്ചയായി സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. പകല്‍ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ടുവരെയാണ് സമരം. അതേസമയം, ആരോഗ്യവകുപ്പ് ആശമാര്‍ക്കായി സംഘടിപ്പിക്കുന്ന പാലിയേറ്റീവ് കെയര്‍ പരിശീലന പരിപാടിയും തിങ്കളാഴ്ച തന്നെയാണ് നടക്കുന്നത്. എന്നാല്‍ ഇത് ബഹിഷ്‌കരിക്കുമെന്ന് കേരള ആശ …
ആശ വര്‍ക്കാര്‍മാര്‍ റോഡ് ഉപരോധിച്ചു, ഗതാഗതം സ്തംഭിച്ചു, റോഡില്‍ കിടന്നും പ്രതിഷേധം Read More »