Newsskerala

ഓപ്പറേഷൻ സിന്ദൂർ: തിരംഗയാത്ര തൃശൂരിൽ

തൃശൂർ : പാക് ഭീകരവാദത്തിനെതിരെ നടത്തിയ ഭാരതത്തിന്റെ സൈനീക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയഘോഷത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര തൃശൂർ നഗരത്തിൽ നടന്നു


അയ്യന്തോൾ അമ്മർ ജവാൻ ജ്യോതിയിൽ പുഷ്പ്പാർച്ചന നടത്തിയതിനു ശേഷം ആണ് തിരംഗ യാത്ര തുടങ്ങിയത്. കാർഗിൽ യുദ്ധത്തിൽ വീര മൃതു വരിച്ച കേണൽ വിശ്വനാഥിന്റെ ഭാര്യ കേണൽ ജലജ വിശ്വനാഥ്, കേണൽ പ്രതാപചന്ദ്രൻ, എനിവർ ചേർന്ന് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിക്ക് ദേശീയ പതാക കൈ മാറി തീരംഗ യാത്ര ഉദ്ഘാടനം ചെയ്തു
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ശ്രീമതി ശോഭ സുരേന്ദ്രൻ,മുഖ്യ പ്രഭാഷണം നടത്തി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ അഡ്വ, ബി ഗോപാലകൃഷ്ണൻ, ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ പ്രഭാരി ഗോപകുമാർ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ്‌ ശ്രീ ജസ്റ്റിൻ ജേക്കബ്,ജില്ലാ ജനറൽ സെക്രട്ടറി മാരായ അഡ്വ. കെ ആർ ഹരി, പി കെ ബാബു, അജിഘോഷ്,എന്നിവർ പ്രസംഗിച്ചു . ബിജെപി സിറ്റി ജില്ലാ വൈസ് പ്രസിഡണ്ട്‌ ഡോ. വി ആതിര, സിറ്റി ജില്ലാ വൈസ് പ്രസിഡന്റ്‌ സുധീഷ് മേനോത്ത് പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ പൂർണിമ സുരേഷ് എന്നിവർ നേതൃത്വം നൽകി

Leave a Comment

Your email address will not be published. Required fields are marked *