Newsskerala

പാകിസ്താന് വേണ്ടി ചാരവൃത്തി, യൂട്യൂബര്‍ അറസ്റ്റില്‍

ചണ്ഡിഗണ്ഡ:  പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ ഹരിയാനയില്‍ അറസ്റ്റില്‍. പ്രമുഖ യൂട്യൂബറും ഹരിയാന ഹിസാര്‍ സ്വദേശിയുമായ ജ്യോതി മല്‍ഹോത്രയാണ് ഇന്ന് അറസ്റ്റിലായത്. ഇവര്‍ പാകിസ്താന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്. ഇതോടെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.’ട്രാവല്‍ വിത്ത് ജോ” എന്നാണ് ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023-ല്‍ ജ്യോതി പാകിസ്താന്‍ സന്ദര്‍ശിച്ചതായും അവിടെ വെച്ച് ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്സാന്‍-ഉര്‍-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പാകിസ്താനെ പുകഴ്ത്തി സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പങ്കുവച്ചതും അറസ്റ്റിന് കാരണമാണ്. നിരവധി പാകിസ്താന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകള്‍ക്ക് ജ്യോതിയെ ഡാനിഷ് പരിചയപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 152, 1923-ലെ ഒഫിഷ്യല്‍ സീക്രട്ട് ആക്റ്റ് സെക്ഷന്‍ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *