Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

പൂരത്തിന് മുമ്പേ രുചിയുടെ മേളം, മാങ്ങാ മേള തുടങ്ങി

മാമ്പഴക്കാലത്തിന്റെ വരവറിയിച്ച് തൃശൂരില്‍ മാങ്ങാമേള തുടങ്ങി.‘ശ്രീ ‘ എന്ന പേരില്‍ ഏഴ് കിലോ തൂക്കം വരുന്ന മാങ്ങ മുതല്‍ ആയിരത്തോളം തരങ്ങളിലുള്ള  മാങ്ങകള്‍ നാവില്‍ രുചിയുടെ മേളം തീര്‍ക്കാന്‍ പ്രദര്‍ശനത്തിലുണ്ട്. തളി, ഇന്ദി, ചന്ദ്രശേഖർ, കടുമാങ്ങ, ജാഫർ ,വൈരം പേരക്ക, വാരക്കുളം, നജ്മ, കുലം തുള്ളി,പാവിട്ട പുറം, ബനാന, പന്ത്, റോസ്, അന്തർമുഖി ,ശിവ, ഗിരിജ, ഹണി, സരിത, തേവർ, സച്ചിൻ, പൊടിനോന, തുളസി, അന്നപൂർണ്ണ, കടവല്ലൂർ, പൊഴിക്കര, നടശ്ശാല, മുവാണ്ടൻ, സാരംഗ്, തുടങ്ങി വിവിധ തരം …

പൂരത്തിന് മുമ്പേ രുചിയുടെ മേളം, മാങ്ങാ മേള തുടങ്ങി Read More »

കഴുത്തില്‍ പുലിപ്പല്ലുള്ള മാലയും, കഞ്ചാവ് കേസിന് പിന്നാലെ വേടന് പിറകെ വനംവകുപ്പും

കൊച്ചി: കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പര്‍ വേടന്‍ ധരിച്ചിരുന്നത് പുലിപ്പല്ലുള്ള  മാലയെന്ന്്് നിഗമനം.  ലഹരി കേസില്‍ വേടന്‍ എറണാകുളം ഹില്‍ പാലസ് പൊലീസിന്റെ പിടിയിലാണ്.കഴുത്തിലെ മാലയില്‍ കണ്ടെത്തിയ വസ്തു പുലിയുടെ പല്ലാണെന്ന് വേടന്‍ പൊലീസിന് മൊഴി നല്‍കി. ഇത് തായ്‌ലന്‍ഡില്‍ നിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി. ഇതേ തുടര്‍ന്ന് വേടനെ വനം വകുപ്പ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വേടന്‍ ധരിച്ച മാലയുടെ ലോക്കറ്റില്‍ പുലിപ്പല്ല് ആണെന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും വനം വകുപ്പ് കേസെടുക്കുക. …

കഴുത്തില്‍ പുലിപ്പല്ലുള്ള മാലയും, കഞ്ചാവ് കേസിന് പിന്നാലെ വേടന് പിറകെ വനംവകുപ്പും Read More »

ദേശീയ പാതയിലെ ഗതാഗതക്കുരുക്ക്: പാലിയേക്കര ടോൾ പിരിവ് നിർത്തിവയ്ക്കും

തൃശൂർ: അടിപ്പാത നിർമ്മാണ മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പോലീസിൻ്റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾപിരിവ് താത്കാലികമായി നിർത്തിവച്ച് കളക്ടർ ഉത്തരവിട്ടു. ഉത്തരവ് നാഷണൽ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും ഉത്തരവിൽ പറയുന്നു. നാഷണൽ ഹൈവേ 544 ൽ ചിറങ്ങര അടിപ്പാത …

ദേശീയ പാതയിലെ ഗതാഗതക്കുരുക്ക്: പാലിയേക്കര ടോൾ പിരിവ് നിർത്തിവയ്ക്കും Read More »

സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അന്തരിച്ചു

തിരുവനന്തപുരം: വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു.  വെള്ളയമ്പലത്തെ വസതിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍. കരുണ്‍. 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അദ്ദേഹം ജി.അരവിന്ദന്റെ  ക്യാമറാമാനായാണ് തുടക്കം. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മെഡലോടുകൂടി ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടിയ ഷാജി എന്‍. കരുണ്‍ പ്രശസ്ത സംവിധായകനായ ജി. അരവിന്ദനോടൊപ്പമാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. കുട്ടിസ്രാങ്ക്, നിഷാദ്, വാനപ്രസ്ഥം, സ്വം, പിറവി, സ്വപാനം …

സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അന്തരിച്ചു Read More »

ടോയ് കാർ പാർക്കിംഗ് ഏരിയയിൽ പാർക്കിംഗ് ചെയ്ത് പ്രതിഷേധ സമരം

തൃശ്ശൂർ: കോർപ്പറേഷനിൽ ഒരു കോടി രൂപ ചെലവ് ചെയ്ത് നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം മന്ത്രി ഉദ്ഘാടനം കഴിഞ്ഞ് 5 മാസം പിന്നിട്ടിട്ടും മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനത്തിൽ കാറുകൾ പാർക്കിംഗ് അനുവദിക്കാതെ പാർക്കിംഗ് സംവിധാനം അടച്ചുപൂട്ടിയതിനെതിരെ കോൺഗ്രസ് കൗൺസിലർമാർ നടത്തിയ പ്രതിഷേധസമരം സംഘടിപ്പിച്ചു. വലിയ ടോയ് കാർ പാർക്കിംഗ് ഏരിയയിൽ പാർക്കിംഗ് ചെയ്തു നടത്തിയാണ് പ്രതീകാത്മക സമരം നടത്തിയത്. പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.

കഞ്ചാവ് കേസിൽ റാപ്പർ വേടൻ വലയിൽ

കൊച്ചി: സംഗീത ട്രൂപ്പിന് നേതൃത്വം നൽകുന്ന റാപ്പർ വേടൻ പോലീസിൻ്റെ കസ്റ്റഡിയിൽ . കണിയാംപുഴയിലെ ഫ്ലാറ്റിൽ നിന്നാണ് 6 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ ഹിൽ പാലസ് പോലീസ് 9 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറച്ചു നാളായി വേടൻ താമസിക്കുന്ന ഫ്‌ളാറ്റ് പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. വേടൻ കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഫ്ളാറ്റിൽ നിന്ന് 9 ലക്ഷംരൂപയും പിടിച്ചെടുത്തു. ഇന്നലെ രാത്രി ഇവിടെ ബാച്ചിലർ പാർട്ടി നടന്നിരുന്നു. രാത്രി വേടൻ ഉണ്ടായിരുന്നില്ല ഇന്ന് രാവിലെയാണ് വേടൻ എത്തി പാർട്ടിയിൽ ചേർന്നത്. …

കഞ്ചാവ് കേസിൽ റാപ്പർ വേടൻ വലയിൽ Read More »

നാരായണദാസിനെ ബാംഗ്ലൂരിൽ നിന്നും പിടികൂടി

തൃശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ കേസിൽ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ എം എൻ നാരായണദാസിനെ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടി

പൂരനഗരിയെ പൊന്നില്‍ മിന്നിക്കാന്‍’സ്വര്‍ണമുഖി’,ഉദ്ഘാടനം അക്ഷയതൃതീയ നാളില്‍

തൃശൂര്‍: വൈശാഖമാസത്തിലെ വിശിഷ്ടദിനമായ അക്ഷയതൃതീയ നാളില്‍ പൊന്നിന്റെ അക്ഷയഖനിയായ ‘സ്വര്‍ണമുഖി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സി’ ന്  പൂരത്തിന്റെ നാട്ടില്‍ സമാരംഭം കുറിയ്ക്കുന്നു. വിഖ്യാതമായ തൃശൂര്‍ പുരം കൊടിയേറുന്ന ഏപ്രില്‍ 30ന് രാവിലെ 11 മണിക്കാണ് കുറുപ്പം റോഡിലെ മന്നാടിയാര്‍ ലൈന്‍ മാര്‍ ടവര്‍ ബില്‍ഡിംഗിലെ സ്വര്‍ണമുഖി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ധന്യസമര്‍പ്പണം. ചലച്ചിത്ര നടിയും, നര്‍ത്തകിയുമായ പത്മഭൂഷണ്‍ ശോഭന ജ്വല്ലറി ഷോറൂം ഉദ്ഘാടനം ചെയ്യും.മേയര്‍ എം.കെ.വര്‍ഗീസ്, ചലച്ചിത്രതാരങ്ങളായ മോക്ഷ, അനു സിത്താര, ടിനി ടോം, അനുമോള്‍, സാജു …

പൂരനഗരിയെ പൊന്നില്‍ മിന്നിക്കാന്‍’സ്വര്‍ണമുഖി’,ഉദ്ഘാടനം അക്ഷയതൃതീയ നാളില്‍ Read More »

ഇപ്രാവശ്യം തൃശൂര്‍ പൂരത്തിന് ഗവര്‍ണറും, മുഖ്യമന്ത്രിയും

തൃശൂര്‍: തൃശൂര്‍ പുരത്തിന് ഇത്തവണ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും, മുഖ്യമന്ത്രി പിണറായി വിജയനും എത്തുമെന്ന് റിപ്പോര്‍ട്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പൂരത്തിന് ക്ഷണിച്ചിരുന്നു. മിക്കവാറും എത്താമെന്ന് മുഖ്യമന്ത്രി അവരെ അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിക്ക് മെയ് അഞ്ചിന് പാലക്കാട് പരിപാടിയുണ്ട്. അതുകഴിഞ്ഞ് മെയ് 6ന് നടക്കുന്ന തൃശൂര്‍ പൂരത്തിനെത്തുമെന്നാണ് കരുതുന്നത്. തൃശൂര്‍ പൂരം കാണാന്‍ ഗവര്‍ണര്‍ നേരത്തെ തന്നെ ആഗ്രഹം അറിയിച്ചിരുന്നു. ഇക്കുറി ഡി.ജി.പി ദര്‍വേസ് സാഹിബ്ബും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പൂരനാളുകളില്‍ തൃശൂരിലുണ്ടാകും. 2019-ല്‍ …

ഇപ്രാവശ്യം തൃശൂര്‍ പൂരത്തിന് ഗവര്‍ണറും, മുഖ്യമന്ത്രിയും Read More »

തൃശൂര്‍ പൂരം:  തേക്കിന്‍കാട് മൈതാനത്ത് ഡി.ജി.പി പരിശോധന നടത്തി

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഡി.ജി.പി ഷെയ്ക്ക് ധര്‍വേഷ് സാഹിബ് ഐ.പി.എസ് തൃശൂരിലെത്തി. തേക്കിന്‍കാട് മൈതാനത്തെ സുരക്ഷ വിലയിരുത്തി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളിലും ഡി.ജി.പി പരിശോധന നടത്തി.ഇക്കുറി തൃശൂര്‍ പൂരത്തിന് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.മെയ് ആറിനാണ് തൃശൂര്‍ പൂരം. മെയ് നാലിന് സാമ്പിള്‍ വെടിക്കെട്ടും നടത്തും. കഴിഞ്ഞ വര്‍ഷം നിയന്ത്രണങ്ങളെച്ചൊല്ലി പോലീസുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം …

തൃശൂര്‍ പൂരം:  തേക്കിന്‍കാട് മൈതാനത്ത് ഡി.ജി.പി പരിശോധന നടത്തി Read More »

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചരിത്രകാരനും, എഴുത്തുകാരനും, രാഷ്ട്രീയനിരീക്ഷകനുമായ  ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ  തലവനായി പ്രവര്‍ത്തിച്ചു. പൊന്നാനി സ്വദേശിയാണ്. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാള്‍ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ചരിത്ര രംഗത്തും കേരളത്തിന്റെ  സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ശില താമ്ര ലിഖിതങ്ങള്‍ കണ്ടെത്തിയായിരുന്നു എംജിഎസിന്റെ …

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു Read More »

തൃശൂരില്‍ ശോഭാ സുരേന്ദ്രന്റെ  വീടിനു സമീപത്ത് സ്ഫോടനം

തൃശൂര്‍: അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ  വീടിനു സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്ഫോടകവസ്തു എറിഞ്ഞു. ഇന്നലെ  രാത്രി പത്തേമുക്കാലോടെയാണ് സംഭവം. ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമുണ്ടായതെന്നാണ് നിഗമനം. സിസി ടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ബൈക്കുകളിലെത്തിയ നാലു പേരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് നിര്‍ദേശം നല്‍കി. വലിയ ശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചപ്പോഴാണ് പരിസരവാസികള്‍ സംഭവമറിയുന്നത്. സംഭവസമയത്ത് ശോഭാ …

തൃശൂരില്‍ ശോഭാ സുരേന്ദ്രന്റെ  വീടിനു സമീപത്ത് സ്ഫോടനം Read More »

തൃശ്ശൂര്‍ പൂരം; മെയ് ആറിന് പ്രാദേശിക അവധി

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് 2025 മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

എന്‍ രാമചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദര്‍ശനത്തിനായി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും അന്തിമാദരം അര്‍പ്പിച്ചു. നൂറുകണക്കിന് സാധാരണക്കാരും ആദരം അര്‍പ്പിക്കാനെത്തി. മകള്‍ ആരതി, മകന്‍ അരവിന്ദ്, ഭാര്യ ഷീല എന്നിവര്‍ രാമചന്ദ്രന്റെ മൃതദേഹത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആദരം അര്‍പ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനാക്കി. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് …

എന്‍ രാമചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി Read More »

കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കും : പ്രധാനമന്ത്രി

കൊച്ചി: പഹല്‍ഗാം ആക്രമണത്തില്‍ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവന്‍ ഭീകരരേയും പിടികൂടും. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കും. ഭീകരവാദികള്‍ക്കും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കും. ഇന്ത്യയുടെ സമാധാനം തകര്‍ക്കാന്‍ ഭീകര്‍ക്ക് കഴിയില്ല. എന്തു മാര്‍ഗം വേണോ അതെല്ലാം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി. ബിഹാ‍‍ര്‍ മധുബനിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു . അതേസമയം, പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. …

കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കും : പ്രധാനമന്ത്രി Read More »

പാലക്കാട്, കൊല്ലം, കോട്ടയം കളക്ടറേറ്റുകളിൽബോംബ് ഭീഷണി

പാലക്കാട്: പാലക്കാട്, കൊല്ലം, കോട്ടയം കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി. രാവിലെ 11 മണിയോടെ ഇ-മെയിൽ വഴിയാണ് ഭീഷണി എത്തിയത്. യു ട്യൂബർ സാവുക്കു ശങ്കറിനെ വിട്ടയക്കണമെന്നാണ് ആവശ്യം. ബോംബ് സ്ക്വാഡും , പോലീസും പരിശോധന നടത്തി

പഹല്‍ഗാം ഭീകരാക്രമണം: 

ന്യൂഡല്‍ഹി:  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. പാകിസ്ഥാനില്‍ നിന്നായിരുന്നു ആസൂത്രണം.ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണത്തിന് പിന്നില്‍ ആറംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായി. ഭീകരര്‍ക്കായി മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു. ഭീകരരില്‍ രണ്ട്്് പേര്‍ കശ്മീരിലുള്ള പ്രാദേശിക തീവ്രവാദികളാണ്. ആറ്്് ഭീകരരരുടെ പക്കലും  എ.കെ.47 റൈഫിലുണ്ടായിരുന്നു. ഭീകരര്‍ എത്തിയത്് ബൈക്കുകളിലാണ്. ഇവരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല.പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം …

പഹല്‍ഗാം ഭീകരാക്രമണം:  Read More »

ആമയൂര്‍ കൂട്ടകൊലപാതക കേസ്;  റെജികുമാറിന്റ വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: ആമയൂര്‍ കൂട്ടകൊലപാതക കേസില്‍ പ്രതി റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി. ഹൈക്കോടതിയുടെ വിധി സുപ്രീം കോടതിയാണ് റദ്ദാക്കിയത്. പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. ഭാര്യ ലിസിയെയും നാല് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയതാണ് കേസ്. 2009-ല്‍ പാലക്കാട് സെക്ഷന്‍സ് കോടതി വിധിച്ച വധശിക്ഷ 2014-ല്‍ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്. 2023-ല്‍ വധശിക്ഷക്കെതിരെ പ്രതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. പിന്നീട് തുടര്‍വാദങ്ങള്‍ക്ക് ശേഷം ജയില്‍ അധികൃതരുടെ …

ആമയൂര്‍ കൂട്ടകൊലപാതക കേസ്;  റെജികുമാറിന്റ വധശിക്ഷ റദ്ദാക്കി Read More »

കുതിപ്പുതുടർന്ന് സ്വർണവില

സംസ്ഥാനത്ത് വീണ്ടും കുതിപ്പുതുടർന്ന് സ്വർണവില. സ്വർണ്ണവില ആദ്യമായി 74000 കടന്നു. ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്. ഇതോടെ പവന് 74320 രൂപയായി.ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി.

അന്ത്യവിശ്രമം സെന്റ് മേരി മേജര്‍ ബസിലിക്കയില്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണപത്രം വത്തിക്കാന്‍ പുറത്തുവിട്ടു. അന്ത്യവിശ്രമം  റോമിലെ സെന്റ്് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നാണ് മാര്‍പാപ്പ മരണപത്രത്തില്‍ പറയുന്നത്. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാര്‍പാപ്പയുടെ മരണപത്രത്തിലുണ്ട്്.അതേസമയം ക്രിസ്തുശിഷ്യനായ വി.പത്രോസിന്റെ  ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. അതിനിടെ മാര്‍പാപ്പയുടെ മരണകാരണം സംബന്ധിച്ച് വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ …

അന്ത്യവിശ്രമം സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ Read More »