കേക്ക് വിവാദത്തില്‍ വീണ്ടും നേർക്കുനേർ മേയര്‍ വര്‍ഗീസ്, പിന്‍വലിഞ്ഞ് വി.എസ്.സുനില്‍കുമാര്‍
തൃശൂര്‍: കേക്ക് വിവാദത്തില്‍ സി.പി.ഐ നേതാവും, മുന്‍ കൃഷിമന്ത്രിയുമായ വി.എസ്.സുനില്‍കുമാറിനെതിരെ വീണ്ടും ആഞ്ഞടിച്ച് മേയര്‍ എം.കെ.വര്‍ഗീസ്.ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേക്ക് നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു മേയര്‍ സുനില്‍കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണം നടത്തിയത്.നേരത്തെ സുനില്‍കുമാര്‍ കെ.സുരേന്ദ്രന്റെ വീട്ടിലും തിരിച്ചും സന്ദര്‍ശനം നടത്തിയെന്നും വര്‍ഗീസ് ആരോപിച്ചു. സുരേന്ദ്രന്റെ വീട്ടില്‍ പോയി ചായകുടിച്ച് വരാന്‍ സുനില്‍കുമാറിനുള്ള ബന്ധം എന്താണെന്ന് മനസ്സിലാകുന്നില്ല. രണ്ടു കാലില്‍ മന്തുള്ള ആളാണ് ഈ വഴിക്ക് ഒരു കാലില്‍ മന്തുള്ളവന്‍ പോകുമെന്ന് പറയുന്നത്. സുനില്‍കുമാര്‍ അങ്ങോട്ടും സുനില്‍ കുമാറിന്റെ വീട്ടില്‍ …