Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

അടച്ചിടാത്ത ലെവല്‍ക്രോസില്‍ സ്‌കൂള്‍ വാന്‍ ഇടിച്ചുതെറിപ്പിച്ച് ട്രെയിന്‍; നാലു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാലു വിദ്യാര്‍ഥികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. ലെവല്‍ ക്രോസില്‍ വച്ച് സ്‌കൂള്‍ വാനില്‍ തിരുച്ചെന്തൂര്‍-ചെന്നൈ എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. ലെവല്‍ ക്രോസ് ഗേറ്റ് അടയ്ക്കാന്‍ ജീവനക്കാരന്‍ മറന്നു പോയതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. നാലു വിദ്യാര്‍ഥികള്‍ അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സ്വകാര്യ ബസ് സമരം പൂര്‍ണം, യാത്രാദുരിതം

തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സ്വകാര്യ ബസ് സമരം പൂര്‍ണം. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളും ജോലിക്കാരും വലഞ്ഞു.സ്വകാര്യ ബസ് സര്‍വീസുകള്‍ കൂടുതലായുള്ള മേഖലകളിലെല്ലാം യാത്രക്കാര്‍ ദുരിതത്തിലായി.  കെ എസ് ആര്‍ ടി സി ബസുകള്‍ അധിക സര്‍വീസുകളടക്കം നടത്തുന്നുണ്ടെങ്കിലും ജനജീവിതത്തെ സ്വകാര്യബസ് സമരം ബാധിച്ചു. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നത്. തൃശൂരിലും ബസ് സമരം പൂര്‍ണം.

ദേശീയ പണിമുടക്ക് : കെഎസ്ആർടിസി സര്‍വീസ് നടത്തും

തിരുവനന്തപുരം: എല്‍ഡിഎഫും, യുഡിഎഫും പിന്തുണ നല്‍കുന്ന ട്രേഡ്് യൂണിയനുകളുടെ നേതൃത്വത്തില്‍ നാളെ നടത്തുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും, കെഎസ്്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകളാണ് ബുധനാഴ്ച സംയുക്തമായി രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയ പണിമുടക്ക് കെഎസ്ആര്‍ടിസിയെ ബാധിക്കില്ല.  സമര നോട്ടിസ് ആരും നല്‍കിയിട്ടില്ല.  അഖിലേന്ത്യ പണിമുടക്കില്‍ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘കെഎസ്ആര്‍ടിസി ജീവനക്കാരെ സംബന്ധിച്ച് അവര്‍ സന്തുഷ്ടരാണ്. ഒന്നാം തീയതിക്ക് …

ദേശീയ പണിമുടക്ക് : കെഎസ്ആർടിസി സര്‍വീസ് നടത്തും Read More »

മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല കമ്മിറ്റി DMO ഓഫീസിലേക്ക് നടത്തിയ മാർച്ച്

തൃശൂർ: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല കമ്മിറ്റി DMO ഓഫീസ് മാർച്ച് നടത്തി. പാറമേക്കാവ് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു.പിണറായി മന്ത്രിസഭയില്‍ മാനേജ്‌മെന്റ് ക്വോട്ടയിലും ഫാമിലി ക്വോട്ടയിലും കയറിപ്പറ്റിയ ചിലര്‍ വികസന-ജനക്ഷേമ-വിദ്യാഭ്യാസ-ആരോഗ്യസംരക്ഷണ രംഗങ്ങളില്‍ കേരളത്തെ തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിക്കുകയാണ്. മാനേജ്‌മെന്റ് ക്വോട്ടയില്‍ പിണറായി സര്‍ക്കാരില്‍ മന്ത്രിയായി പ്രവേശനം നേടിയ വീണാ ജോര്‍ജ്, സ്വകാര്യ …

മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല കമ്മിറ്റി DMO ഓഫീസിലേക്ക് നടത്തിയ മാർച്ച് Read More »

വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച്

കേരളത്തിലെ ആരോഗ്യമേഖലയെ താറുമാറാക്കിയ സാധാരണക്കാർക്ക് ആശുപത്രികളിൽ പോലും മരണഭീതി വിതച്ച LDF സർക്കാരിനെതിരെ ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് BJP സിറ്റി ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രി മാർച്ച് നടത്തി ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷനായ യോഗത്തിൽ മുൻ ആലപ്പുഴ ജില്ലാ പ്രസിഡണ്ടും തൃശൂർ ജില്ല പ്രഭാരീയുമായ എം വി ഗോപകുമാർ പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തുകേരളത്തിലെ ആരോ​ഗ്യ രം​ഗത്തെ പാടെ തകർക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി വീണ ജോർജ്ജ് നടത്തുന്നത്. സ്വകാര്യ മേഖലയുമായി …

വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് Read More »

ഗുരുവായൂരപ്പനെ ദര്‍ശിച്ച് ഉപരാഷ്ട്രപതി മടങ്ങി

തൃശൂര്‍: ഉപരാഷ്ട്രപതി ജഗധീപ് ധന്‍കര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഉച്ചയ്ക്ക് ഒന്നേകാലിന് ക്ഷേത്രത്തിലെത്തിയ ഉപരാഷ്ട്രപതിയും പത്‌നിയും 15 മിനിറ്റിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി. രണ്ട് മണിയോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജിലെ ഹെഡിപാഡില്‍ നിന്ന്് കോപ്ടറില്‍ കൊച്ചിയിലേക്ക് മടങ്ങി. മോശം കാലാവസ്ഥ മൂലം രാവിലെ ഉപരാഷ്ട്രപതിക്ക് ഗുരുവായൂരിലെത്താനായില്ല. രാവിലെ 9 മണിയ്ക്കായിരുന്നു ക്ഷേത്രദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നത്.

കെണിയിലായ  കടുവ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍

തൃശൂര്‍: മലപ്പുറം കരുവാരക്കുണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലാക്കിയ കടുവയെ  പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. ഇന്നലെ രാത്രി വളരെ വൈകിയാണ് എത്തിച്ചത്. കടുവയെ ഇനി 21 ദിവസം പാര്‍ക്കിലെ ക്വാറന്റൈന്‍ സെന്ററില്‍ പാര്‍പ്പിക്കും. സന്ദര്‍ശകര്‍ക്ക് ഇവിടെ കര്‍ശന വിലക്കുണ്ട്. നിലവില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അഞ്ച് കടുവകള്‍ എത്തിക്കഴിഞ്ഞുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കാട്ടില്‍ നിന്ന് പിടികൂടുന്ന ശൗര്യമുളള മൃഗങ്ങളെ പുത്തൂരിലേക്കെത്തിക്കും. അവയെ കൃത്യമായി ട്രെയിന്‍ ചെയ്ത ശേഷമായിരിക്കും പുറത്തേക്കിറക്കുക.മെയ് 15നാണ് ടാപ്പിംഗ് …

കെണിയിലായ  കടുവ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ Read More »

തൃശൂര്‍ പൂരം വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ചോദ്യം ചെയ്തു

തിരുവനന്തപുരം:  തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ ഗൂഢാലോചന ആരോപണത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വെച്ച് അതീവ രഹസ്യമായിട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണ്. ഇവര്‍ അറിയിച്ചതനുസരിച്ചാണ് താന്‍ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം. ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് …

തൃശൂര്‍ പൂരം വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ചോദ്യം ചെയ്തു Read More »

സിന്‍ഡിക്കേറ്റ് യോഗത്തില്‍ എന്ത് സംഭവിച്ചു? ഗവർണർ

തിരുവനന്തപുരം: കേരള സര്‍വകലാശാല വിവാദത്തില്‍ ഇടപെട്ട്്് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തില്‍ എന്ത് സംഭവിച്ചുവെന്ന്്്് കാര്യത്തില്‍ ഗവര്‍ണര്‍ വി.സിയോട് റിപ്പോര്‍ട്ട്് തേടി. ഇതിനിടയില്‍ ജോയിന്റ് റജിസ്ട്രാര്‍ പി.ഹരികുമാര്‍ അവധിയില്‍ പ്രവേശിപ്പിച്ചു.ജോയിന്റ് റജിസ്ട്രാര്‍ക്കെതിരേയും താല്‍ക്കാലിക ചുമതലയുള്ള ഡോ.വി.സി സിസാ തോമസ് നടപടിക്കൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. കേരള സര്‍വകലാശാലാ റജിസ്ട്രാറിന്റെ  സസ്പെന്‍ഷനില്‍ വി.സി.യും സിന്‍ഡിക്കേറ്റും രണ്ട്് ചേരിയിലാണ്. ഇന്നലെ  സസ്‌പെന്‍ഷന്‍ റദ്ദാക്കിയതായി സിന്‍ഡിക്കേറ്റ് അറിയിച്ചെങ്കിലും സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് ഡോ. സിസാ …

സിന്‍ഡിക്കേറ്റ് യോഗത്തില്‍ എന്ത് സംഭവിച്ചു? ഗവർണർ Read More »

നാളത്തെ സ്വകാര്യബസ് പണിമുടക്കില്‍ മാറ്റമില്ല

തിരുവനന്തപുരം: സ്വകാര്യബസുകള്‍ നാളെ സംസ്ഥാന വ്യാപകമായി  സൂചനാ പണിമുടക്ക് നടത്തും. ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമരസമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തി പരിഹാരമുണ്ടായില്ലെങ്കില്‍, ഈമാസം 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

കോന്നി പാറമട അപകടത്തില്‍ ഒരു മരണം;  മറ്റൊരാള്‍ ഹിറ്റാച്ചിയ്ക്കുള്ളിലെന്ന് നിഗമനം

പത്തനംതിട്ട കോന്നി പയ്യനാമണ്ണില്‍ പാറമടയിലെ അപകടത്തില്‍ ഒരു മരണം. പാറക്കടിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തില്‍പ്പെട്ട ഒരാളുടെ കാലുകള്‍ പാറക്കെട്ടിനിടയില്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇവിടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം. മറ്റൊരാള്‍ ഹിറ്റാച്ചിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മുകളില്‍ നിന്ന് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.  രാത്രിയോടെ …

കോന്നി പാറമട അപകടത്തില്‍ ഒരു മരണം;  മറ്റൊരാള്‍ ഹിറ്റാച്ചിയ്ക്കുള്ളിലെന്ന് നിഗമനം Read More »

മാർ അപ്രേം തിരുമേനി കാലം ചെയ്തു

തൃശൂര്‍: അന്‍പത് പതിറ്റാണ്ടിലേറെക്കാലം കല്‍ദായ സഭയെ നയിച്ച വലിയ ഇടയന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേം  മെത്രാപ്പോലീത്ത (85) കാലം ചെയ്തു. ഇന്ന് രാവിലെ 9.58നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്് തൃശൂര്‍ സണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുപത്തിയെട്ടാം വയസിലാണ് മാര്‍ അപ്രേം മെത്രാപ്പൊലീത്തയായത്.കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം ഡോ. മാര്‍ അപ്രേം സേവനമനുഷ്ഠിച്ചു. നിലവില്‍ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു.1968-ല്‍ ബാഗ്ദാദില്‍ വെച്ചാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. തൃശൂരിലായിരുന്നു സഭയുടെ ആസ്ഥാനം. പൊതുസമൂഹത്തില്‍ …

മാർ അപ്രേം തിരുമേനി കാലം ചെയ്തു Read More »

വി​ക്‌​ട​ർ ജോ​ർ​ജ് പു​ര​സ്കാ​രം ജി​ബി​ൻ ജെ. ​ചെ​മ്പോ​ല‍​യ്ക്ക്

കൊച്ചി:  ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റും മ​ല​യാ​ള മ​നോ​ര​മ മു​ൻ ചീ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യി​രു​ന്ന വി​ക്‌​ട​ർ ജോ​ർ​ജി​ന്‍റെ സ്മ​ര​ണാ​ർ​ഥം കോ​ട്ട​യം പ്ര​സ് ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച വാ​ർ​ത്താ ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് മ​ല​യാ​ള മ​നോ​ര​മ കൊ​ച്ചി യൂ​ണി​റ്റി​ലെ സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ ജി​ബി​ൻ ജെ. ​ചെ​മ്പോ​ല അ​ർ​ഹ​നാ​യി. 10,001 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​രം വി​ക്‌​ട​റി​ന്‍റെ ഓ​ർ​മ ദി​വ​സ​മാ​യ ജൂ​ലൈ ഒ​ൻ​പ​തി​ന് കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ സ​മ്മാ​നി​ക്കും. മു​റി​ഞ്ഞ​ല്ലോ, സ്വ​പ്‌​നം! എ​ന്ന ക്യാ​ച്ച് വേ​ഡി​ൽ മ​ല​യാ​ള മ​നോ​ര​മ …

വി​ക്‌​ട​ർ ജോ​ർ​ജ് പു​ര​സ്കാ​രം ജി​ബി​ൻ ജെ. ​ചെ​മ്പോ​ല‍​യ്ക്ക് Read More »

ATM മോഷണ ശ്രമം, പിടികൂടിയ ഒഡീഷ സ്വദേശി മറ്റൊരു മോഷണശ്രമത്തിലും  പ്രതി

തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ഹൈറോഡിലുള്ള ബ്രാഞ്ചിൻറെ  ATM മെഷീൻ തകർത്ത് പണം കവ‍ർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ  ഒഡീഷയിലെ ദുർബാൽഗുണ്ട സ്വദേശിയായ സുനിൽ നായിക് (23) നെ ഈസ്റ്റ് പോലീസ് പിടികൂടി. മോഷണ ശ്രമകേസിലും പ്രതിയാണ്. ഹൈറോഡ് ബ്രാഞ്ചിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ATM കൗണ്ടറിലേക്ക് കയറി  ATM മെഷീൻ തകർത്ത് പണം കവ‍ർച്ച ചെയ്യാൻ ശ്രമിച്ചതിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു  കേസ് റെജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ  ഹൈറോഡിൽ …

ATM മോഷണ ശ്രമം, പിടികൂടിയ ഒഡീഷ സ്വദേശി മറ്റൊരു മോഷണശ്രമത്തിലും  പ്രതി Read More »

സിറ്റി പോലീസ് കമ്മീഷണർക്ക് ഐക്യദാർഢ്യം: ഇളങ്കോ നഗർ – നല്ലങ്കര ബോർഡ് മാറ്റി

തൃശൂർ : നല്ലങ്കരയിൽ ഗുണ്ടാവിളയാട്ടം തടയാൻ ചെന്നപോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിനോടനുബന്ധിച്ച് പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ നിലപാടുകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നല്ലങ്കരയിലെ  പ്രദേശവാസികൾ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ‘ഇളങ്കോ നഗർ – നല്ലങ്കര’ എന്ന് ബോർഡ് വച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ സിവിൽ സർവീസസിൻ്റെ ആപ്തവാക്യമായ നിഷ്പക്ഷത ,സത്യസന്ധത,അജ്ഞാതത്വം എന്നതിൽ വിശ്വസിക്കുന്നത് കൊണ്ട് പ്രദേശവാസികളോട് സ്നേത്തോടെ ആവശ്യപ്പെടുകയും ബോർഡ് നീക്കം ചെയ്യുകയുമുണ്ടായി. തുടർന്നും ജനങ്ങളും …

സിറ്റി പോലീസ് കമ്മീഷണർക്ക് ഐക്യദാർഢ്യം: ഇളങ്കോ നഗർ – നല്ലങ്കര ബോർഡ് മാറ്റി Read More »

കൊക്കാലെ അടക്ക മാർക്കറ്റിലെ മുൻ വ്യാപാരി അബ്ദുൾ റഹീം അന്തരിച്ചു.

തൃശൂർ : കൊക്കാലെ അടക്ക മാർക്കറ്റിലെ മുൻ വ്യാപാരിയായ വെളുത്തുർ പാച്ചു വീട്ടിൽ അബ്ദുൾ റഹീം (70) അന്തരിച്ചു. കബറടക്കം കാളത്തോട് ജുമാ മസ്ജിദിൽ നടന്നു. നസീമയാണ് ഭാര്യ . സാജിദ്, സജ്ന മക്കൾ മരുമകൻ അഫ്സൽ.

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍; മന്ത്രി അശ്വിനി വൈഷ്ണവ്

തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സംസ്ഥാനത്തെ റെയില്‍പാതകളുടെ ശേഷി വര്‍ധിപ്പിക്കും. റെയില്‍വേ സ്റ്റേഷനുകള്‍ കേരളത്തനിമ നിലനിര്‍ത്തി ആധുനികവത്കരിക്കും. മംഗലാപുരം- കാസര്‍കോട്- ഷൊര്‍ണ്ണൂര്‍ റൂട്ട് നാല് വരി പാതയാക്കാനും നീക്കമുണ്ട്. നേരത്തേപ്രഖ്യാപിച്ച അങ്കമാലി- ശബരിമല പാതയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഷൊര്‍ണൂര്‍- എറണാകുളം പാത മൂന്ന് വരിയാക്കും. വന്ദേഭാരത് ട്രെയിനുകള്‍ എല്ലാ സംസ്ഥാനങ്ങളിലും സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മൂന്നും നാലും റെയില്‍വേ പാതയ്ക്കായുള്ള പ്രവര്‍ത്തനത്തിലാണെന്ന് കേന്ദ്ര …

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍; മന്ത്രി അശ്വിനി വൈഷ്ണവ് Read More »

മലപ്പുറത്ത് നരഭോജി കടുവ കൂട്ടിലായി

മലപ്പുറം: കാളികാവിനെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായി. കരുവാരക്കുണ്ട് പാന്ത്ര സുല്‍ത്താന എസ് വളവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞമാസമാണ് കടുവ ടാപ്പിംഗ് തൊഴിലാളിയായ കാളികാവ് സ്വദേശി മജീദിനെ കടിച്ചുകൊലപ്പെടുത്തിയത്. 

എജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം

ബര്‍മിങ്ങാം: 58 വര്‍ഷത്തിന് ശേഷം എജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക്്് ടെസ്റ്റ് ക്രിക്കറ്റില്‍ അട്ടിമറി ജയം. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (11). ഒന്നാം ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. 1967 മുതല്‍ ഇന്ത്യ എജ്ബാസ്റ്റണില്‍ …

എജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം Read More »