എന്റെ കേരളം പ്രദര്‍ശനം:കൗതുകമായി നിറങ്ങളില്‍ നീരാടുന്ന അലങ്കാരമത്സ്യങ്ങളും, കടല്‍ ജീവികളുടെ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളും
തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷനിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാളില്‍ നിന്ന് മത്സ്യവും, പച്ചക്കറിയും സംയുക്തമായി കൃഷി ചെയ്യുന്ന അക്വാപോണിക്‌സ് രീതിയെക്കുറിച്ച് അറിയാം. വീടുകളില്‍ മത്സ്യകൃഷി നടത്താനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിയുടെ മാതൃകയും സ്റ്റാളിലുണ്ട്. ഇവിടെ ഒരുക്കിയ മീന്‍തോട്ടം കുളത്തില്‍ നാല് മാസം മുതല്‍ എട്ട് മാസം വരെ പ്രായമുള്ള വരാലുകള്‍ ഉണ്ട്. വരാല്‍, ആസാം വാള, കരിമീന്‍ എന്നീ മത്സ്യങ്ങള്‍ അരസെന്റ് സ്ഥലത്ത് കൃഷി ചെയ്യാവുന്ന പദ്ധതിയാണ് …