Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് തെളിഞ്ഞു

ഷിരൂര്‍: ഗംഗാവലിയില്‍ നിന്ന് കിട്ടിയ മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ഡി.എന്‍.എ പരിശോധയില്‍ തെളിഞ്ഞു.  മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അര്‍ജുന്റെ മൃതദേഹം ഇന്ന് തന്നെ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. നാളെ രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കും.

അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ജിതിനും ആംബുലന്‍സില്‍ ഒപ്പമുണ്ടാകും. കര്‍ണാടക പൊലീസും യാത്രയില്‍ മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കര്‍ണാടക സര്‍ക്കാര്‍ ആണ് വഹിക്കുക.
ബുധനാഴ്ച ലോറിയുടെ ക്യാബിനില്‍ നിന്നാണ് അര്‍ജുന്റെ മൃതദേഹ ഭാഗം കണ്ടെത്തിയത്

Leave a Comment

Your email address will not be published. Required fields are marked *