പ്രതിഷേധക്കോട്ടയായി ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല
തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ലക്ഷങ്ങള്‍അണിനിരന്നു.തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ കവി കെ സച്ചിദാനന്ദന്‍, കരിവള്ളൂര്‍ മുരളി, പ്രിയനന്ദനന്‍. രാവുണ്ണി, അശോകന്‍ ചരുവില്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍.പി.ബാലചന്ദ്രന്‍ എംഎല്‍എ, സി.പി.നാരായണന്‍, ഗ്രാമപ്രകാശ്, സി പി അബൂബക്കര്‍,സി.എസ് ചന്ദ്രിക എന്നിവര്‍ ചങ്ങലയുടെ ഭാഗമായി.കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെയായിരുന്നു മനുഷ്യച്ചങ്ങല. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ 20 ലക്ഷത്തോളം പേര്‍ പങ്കെടുത്തു. കാസര്‍കോട്ട് എ.എ റഹീം എം.പിയും, തിരുവനന്തപുരത്ത് ഇ.പി ജയരാജനും കണ്ണിയായി.സ്ത്രീകളും …
പ്രതിഷേധക്കോട്ടയായി ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല Read More »