ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ അതിക്രമം: കെ.യു.ഡബ്ലിയു.ജെ തൃശൂരില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് എം.വി.വിനീത
തൃശൂര്‍: ബി.ബി.സി ഓഫീസില്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയ്ഡിനെതിരെ ശക്തമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തെ അപലപിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം.വി.വിനീത അഭിപ്രായപ്പെട്ടു.കൊച്ചിയില്‍ നടന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫീസില്‍ അതിക്രമം നടത്തിയതിന് പിന്നില്‍ …