തൃശൂര്‍: പൂര്‍വകാലത്തെ പ്രൗഡമായ പൂരക്കാഴ്ചകളൊരുക്കിയ പൂരപ്രേമിസംഘത്തിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക പുരസ്‌കാരം നേടിയ ഫോട്ടോഗ്രാഫര്‍ ജനാര്‍ദനന്‍ മൊണാലിസയുടെ ശേഖരത്തിലെ അപൂര്‍ചിത്രങ്ങളായിരുന്നു കൗസ്തംഭം ഹാളില്‍ പ്രദര്‍ശിപ്പിച്ചത്. 1970 മുതല്‍ ജനാര്‍ദനന്‍ മൊണാലിസ എടുത്ത നൂറോളം ഉത്സവചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്. പല്ലാവൂര്‍ അപ്പുമാരാരുടെ ഇലഞ്ഞിത്തറമേളം, പൊറുത്തു വീട്ടില്‍ നാണു മാരാര്‍, അന്നമനട അച്ചുതമാരാര്‍ എന്നിവരുടെ മഠത്തില്‍ വരവ് പഞ്ചവാദ്യങ്ങള്‍, നൂറിലധികം ആനകള്‍ പങ്കെടുത്ത ഗജമേള, തൃപ്രയാര്‍ ഏകാദശി, പഴയ കാല പുലിക്കളി ചിത്രങ്ങള്‍, ഗുരുവായൂര്‍ ആനയോട്ടം, ആറാട്ടുപുഴ കൂട്ടിയെഴുന്നള്ളിപ്പ്, കണിമംഗലം …
ഉത്സവങ്ങളുടെ അപൂര്‍വദൃശ്യങ്ങളുമായി പൂരപ്രേമിസംഘത്തിന്റെ ഫോട്ടോ പ്രദര്‍ശനം Read More »