Newsskerala

Ranjith Kumar

പ്രതിഷേധങ്ങൾ ഫലംകണ്ടു; കോവിഡ് മാനദണ്ഡങ്ങൾ മാറ്റി നിശ്ചയിച്ച് സർക്കാർ

കൊച്ചി: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റി നിശ്ചയിച്ചു.ടി.പി.ആറിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണും കണ്ടെയിന്‍മെന്റ് സോണുകളും നിശ്ചയിക്കുന്ന രീതി മാറ്റിക്കൊണ്ടാണ് പുതിയ നിബന്ധനകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വാര്‍ഡിലെയോ പഞ്ചായത്തിലെയോ ആയിരം പേരെ കോവിഡ പരിശോധനയ്ക്ക് വിധേയരാക്കുമ്പോള്‍ അതില്‍ 10 പേര്‍ക്ക് (ഒരു ശതമാനം) കോവിഡ് ബാധ കണ്ടെത്തിയാല്‍ ആ പ്രദേശങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കി മറ്റും. ഒരാഴ്ചത്തെ കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുക. വീക്ലി ഇന്‍ഫെക്ഷന്‍ പോപുലേഷന്‍ റേഷ്യോ എന്ന പുതിയ …

പ്രതിഷേധങ്ങൾ ഫലംകണ്ടു; കോവിഡ് മാനദണ്ഡങ്ങൾ മാറ്റി നിശ്ചയിച്ച് സർക്കാർ Read More »

ഹോക്കിയിൽ ചരിത്ര വെങ്കലം !

ടോക്കിയോ: നാലു പതിറ്റാണ്ടുകൾക്ക് ശേഷം ഒളിമ്പിക് ഹോക്കിയിൽ മെഡൽ നേടിയ ഇന്ത്യ. ഇന്ന് രാവിലെ നടന്ന വെങ്കല മെഡൽ മത്സരത്തിൽ അഞ്ചിനെതിരെ നാല് ഗോളുകൾക്ക് ജർമനിയെ അട്ടിമറിച്ചാണ് ഇന്ത്യ ടോക്കിയോയിൽ ചരിത്രം രചിച്ചത്. മലയാളിയായ ഗോൾകീപ്പർ പി. ആർ. ശ്രീജേഷിന്റെ അത്യുജ്വല പ്രകടനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ക്വാർട്ടറിൽ 3 -1 ന് പിന്നിട്ട് നിന്ന ശേഷം അവിസ്മരണീയമായ തിരിച്ചുവരവിന് ലൂടെയാണ് ഇന്ത്യ ജർമനിയെ തറപറ്റിച്ചത്. Photo Credit: Twitter

ഗുസ്തിയിൽ മെഡൽ ഉറപ്പാക്കി ഇന്ത്യയുടെ രവികുമാർ ദഹിയ ഫൈനലിൽ

ടോക്കിയോ: ഗുസ്തി താരം രവികുമാര്‍ ദഹിയയിലൂടെ ടോക്കിയോ ഒളിമ്പിക്‌സില്‍ നാലാം മെഡല്‍ ഉറപ്പാക്കി ഇന്ത്യ. അവസാന 40 സെക്കന്‍ഡില്‍ ആവേശകരമായ തിരിച്ചുവരവ് നടത്തിയാണ് രവികുമാര്‍ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ രാജ്യത്തിനുവേണ്ടി ഉറപ്പാക്കിയത്. ഒമ്പതിന് എതിരെ രണ്ട് പോയന്റിന് മുന്നിട്ടു നിന്നിരുന്ന ലോക പന്ത്രണ്ടാം നമ്പര്‍ ഖസാഖ് താരത്തെ അവസാന 40 നിമിഷങ്ങളില്‍ തിരിച്ചുവരവ് നടത്തിയാണ് ലോക രണ്ടാം നമ്പര്‍ താരമായ രവികുമാര്‍ ഫൈനലില്‍ പ്രവേശിച്ചത്.  Photo Credit: Twitter 

‘ഈശോ’ സിനിമ വിവാദം; ടാഗ് ലൈൻ മാറ്റി സംവിധായകൻ നാദിർഷാ

കൊച്ചി: തന്റെ എറ്റവും പുതിയ ചിത്രമായ ജയസൂര്യ നായകനായ ‘ ഈശോ’യുടെ  വിവാദ ടാഗ് ലൈൻ ‘നോട്ട് ഫ്രം ബൈബിൾ’ ഒഴിവാക്കുമെന്ന് സംവിധായകനും നടനും ഗായകനുമായ നാദിർഷ.  ‘ഈശോ’ എന്ന പേര് നൽകി ‘നോട്ട് ഫ്രം ബൈബിൾ’ എന്ന ടാഗ് ലൈൻ നല്കിയത് ക്രിസ്ത്യൻ പുരോഹിതരിൽ നിന്നും വിശ്വാസികളിൽ നിന്നും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈശോയ്ക്ക് ബൈബിളുമായി ബന്ധമില്ലെന്ന് തോന്നും വിധം തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ടാഗ് ലൈൻ ആണ് സിനിമയുടെ റിലീസ് ചെയ്ത …

‘ഈശോ’ സിനിമ വിവാദം; ടാഗ് ലൈൻ മാറ്റി സംവിധായകൻ നാദിർഷാ Read More »

സിസ്റ്റര്‍ ജെസ്മിയുടെ സ്വത്തുക്കള്‍ സൊലസിന്;തുറന്നുപറച്ചില്‍ തുടരുമെന്ന് ജെസ്മി

തൃശൂര്‍: സിസ്റ്റര്‍ ജെസ്മി തന്റെ എല്ലാ സ്വത്തുക്കളും സന്നദ്ധസംഘടനയായ സൊലസിന്  കൈമാറും. ഗുരുവായൂരിലെയും, തൃശൂരിലെയും ഫ്ലാറ്റുകളും, തൻറെ പേരിലുള്ള പുസ്തകങ്ങളുടെ റോയല്‍റ്റിയും ബാങ്ക്  ഡെപ്പോസിറ്റും സൊലസിന് ലഭിക്കുംവിധം മരണപത്രം തയ്യാറാക്കിയെന്നും  ജെസ്മി ഇന്ന് തൃശൂരിൽ നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു.  ഗുരുവായൂരിലെ ഫ്ലാറ്റിന്റെ പ്രമാണം അവര്‍ ഷീബ അമീറിന് കൈമാറി. ഈ ഫ്ലാറ്റ് വാടകയ്ക്ക് നൽകി വാടകയായി ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. 30 ലക്ഷം രൂപയാണ് ഗുരുവായൂരിലെ ഫ്ലാറ്റിന്റെ മതിപ്പുവില. 2008 ജൂലൈയിലാണ് കോളേജ് …

സിസ്റ്റര്‍ ജെസ്മിയുടെ സ്വത്തുക്കള്‍ സൊലസിന്;തുറന്നുപറച്ചില്‍ തുടരുമെന്ന് ജെസ്മി Read More »

പ്രണയാഭ്യർത്ഥനയുമായി ശല്യം ചെയ്ത യുവാവ് ഡെന്റൽ വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ  ഡെൻറൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസ (24) ആണ് മരിച്ചത്. മാനസ നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന. ഇന്ന് ഉച്ചക്ക് ഒരുമണിക്കായിരുന്നു സംഭവം. കണ്ണൂർ സ്വദേശിയായ രാഖിൽ മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മാനസയും മറ്റു വിദ്യാർഥിനികളും വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഖിൽ  അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. …

പ്രണയാഭ്യർത്ഥനയുമായി ശല്യം ചെയ്ത യുവാവ് ഡെന്റൽ വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി Read More »

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കൈത്താങ്ങ് ; 5,650 കോടിയുടെ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ഈ മേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങായി 5,650 കോടിയുടെ പ്രത്യേക പാക്കേജ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാല് ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. ആറ് മാസത്തേക്കാണ് ഇളവ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒരുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി 2,000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്കാണ് …

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കൈത്താങ്ങ് ; 5,650 കോടിയുടെ പ്രത്യേക പാക്കേജ് Read More »

രണ്ടാംമെഡൽ ഉറപ്പിച്ച് ലൗലിന!

ടോക്കിയോ: ആസാമിൽ നിന്നുള്ള ഇന്ത്യൻ ബോക്സിംഗ് താരം ലൗലിന ബോർഗോഹെൻ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി രണ്ടാമത്തെ മെഡൽ ഉറപ്പിച്ചു. ചൈനീസ് തൈപേയുടെ ലോക നാലാം നമ്പർ താരത്തെയാണ് ലൗലിന ഇന്ന് രാവിലെ നടന്ന ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ച് രാജ്യത്തിനുവേണ്ടി ടോക്കിയോയിൽ മെഡൽ ഉറപ്പിച്ചത്. ടോപ് സീഡായ തുർക്കി താരത്തെയായിരിക്കും ഇരുപത് മൂന്നുകാരിയായ ലൗലിന സെമി ഫൈനലിൽ നേരിടുക.  ഇതിഹാസ താരം മേരി കോമിനും വിജേന്ദർ സിംഗും ശേഷം ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് ലൗലിന. Photo Credit: …

രണ്ടാംമെഡൽ ഉറപ്പിച്ച് ലൗലിന! Read More »

പെരിങ്ങാവ് ശ്രീ ധന്വന്ത്വരി ക്ഷേത്ര ദേവസ്വം മെഗാ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി

തൃശൂർ: പെരിങ്ങാവ് ശ്രീ ധന്വന്ത്വരി ക്ഷേത്ര ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ മെഗാ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി.പെരിങ്ങാവ് ക്ഷേത്രത്തിനു സമീപം പ്രത്യേകം സജ്ജീകരിച്ച പന്തലിലായിരുന്നു ക്യാമ്പ്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 500 പേർക്ക് കുത്തിവെയ്പ്പ് നൽകി.തട്ടകത്തിലുള്ളവരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ദേവസ്വം കുറഞ്ഞ നിരക്കിൽ വാക്സിൻ നൽകിയത്. ക്ഷേത്രം ട്രസ്റ്റി ഡോ: വാസുദേവൻ മൂസ്സ്  ക്യാമ്പ് ഉദ് ഘാടനം ചെയ്തു. ആസ്റ്റർ മെഡിസിറ്റിയിലെ ഡോ.ശ്രുതി, പെരിങ്ങാവ് ദേവസ്വം ഭാരവാഹികളായ ഇ.കൃഷ്ണൻ, അഡ്വ.എം.സി.മനോജ് …

പെരിങ്ങാവ് ശ്രീ ധന്വന്ത്വരി ക്ഷേത്ര ദേവസ്വം മെഗാ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി Read More »

പ്രണയാഭ്യർത്ഥനയുമായി ശല്യം ചെയ്ത യുവാവ് ഡെന്റൽ വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ  ഡെൻറൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസ (24) ആണ് മരിച്ചത്. മാനസ നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന. ഇന്ന് ഉച്ചക്ക് ഒരുമണിക്കായിരുന്നു സംഭവം. കണ്ണൂർ സ്വദേശിയായ രാഖിൽ മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.മാനസയും മറ്റു വിദ്യാർഥിനികളും വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഖിൽ  അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. …

പ്രണയാഭ്യർത്ഥനയുമായി ശല്യം ചെയ്ത യുവാവ് ഡെന്റൽ വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി Read More »

തെക്കേഗോപുരനടയില്‍ സൗണ്ട് ബോക്‌സുകളും, മൈക്കും, ജനറേറ്ററുകളുംകൂട്ടിയിട്ട് തൊഴിലാളികളുടെ സമരം

തൃശൂര്‍: കോവിഡ് മഹാമാരി മൂലം  ദുരിതത്തിലായ ലൈറ്റ് ആന്‍ഡ് സൗണ്ട്മേഖലയിലെ തൊഴിലാളികള്‍ സൗണ്ട് ബോക്‌സുകളും, മൈക്കും, ലൈറ്റും, ജനറേറ്റകളും കൂട്ടിയിട്ട് നഗരത്തില്‍ സമരം നടത്തി. തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയിലായിരുന്നു പ്രതീകാത്മകസമരം നടത്തിയത്. ലൈറ്റ് ആന്‍ഡ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരം രാവിലെ സി.പി.ഐ നേതാവ് കെ.ജി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഫിനക്‌സ് റാഫി, ന്യൂമാതാ ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.ആഘോഷങ്ങളും മറ്റു ചടങ്ങുകളും ഇല്ലാതായതോടെ സംഘടനയിലെ ഇരുന്നൂറിലധികം പേര്‍ക്കാണ് ഒരു വര്‍ഷത്തിലധികമായി …

തെക്കേഗോപുരനടയില്‍ സൗണ്ട് ബോക്‌സുകളും, മൈക്കും, ജനറേറ്ററുകളുംകൂട്ടിയിട്ട് തൊഴിലാളികളുടെ സമരം Read More »

സർക്കാർ ഹർജി തള്ളി: വിചാരണ നേരിടണം

ന്യൂഡല്‍ഹി: നിയമസഭാ കൈയ്യാങ്കളി കേസില്‍ കേരള സര്‍ക്കാരിന് വന്‍ തിരിച്ചടി. . കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, കെ.ടി. ജലീല്‍ എം.എല്‍.എ., മുന്‍ എം.എല്‍.എമാരായ കെ.കുഞ്ഞമ്മദ്, ഇ.പി. ജയരാജന്‍, സി.കെ. സദാശിവന്‍, കെ.അജിത്ത് എന്നിവരടക്കം കൈയ്യാങ്കളി കേസില്‍ പ്രതികളായ ആറ് നേതാക്കളും വിചാരണ നേരിടേണ്ടി വരും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ നിയമസഭാ കൈയ്യാങ്കളി കേസിന്റെ വിചാരണ പുന:രാരംഭിക്കും.  നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വ്യക്തമാക്കിയാണ് …

സർക്കാർ ഹർജി തള്ളി: വിചാരണ നേരിടണം Read More »

വാക്‌സീന്‍ ക്ഷാമം രൂക്ഷം; തൃശൂരിലടക്കം നാല് ജില്ലകളില്‍ വാക്‌സിനേഷനില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്‌സിന് കടുത്ത ക്ഷാമം. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. Photo Credit: Face Book

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ധർമ്മരാജൻ കേരളത്തിൽ എത്തിച്ചത് 43.5 കോടിയെന്ന് കുറ്റപത്രം

തൃശൂര്‍: കൊടകര കള്ളപ്പണക്കേസി്ല്‍ കൂടുതല്‍ ഇടപാടുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബെംഗളൂരുവില്‍ നിന്നാണ് കോടികളുടെ കള്ളപ്പണം എത്തിയത്. കൊടകര കവര്‍ച്ച നടന്ന ഏപ്രില്‍ മാസത്തില്‍ 6.3 കോടി തൃശ്ശൂര്‍ ബി.ജെ.പി ഓഫീസില്‍ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.കോഴിക്കോട് നിന്ന് പിക്കപ്പ് ലോറി വഴിയാണ് പണം വിവിധയിടങ്ങളിലേക്ക് എത്തിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറിയില്‍ 3 ചാക്കു കെട്ടുകളായാണ് പണം എത്തിച്ചത്. ഇതില്‍ 6.3 കോടി രൂപ തൃശ്ശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിച്ചു. ആലപ്പുഴയിലും …

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ധർമ്മരാജൻ കേരളത്തിൽ എത്തിച്ചത് 43.5 കോടിയെന്ന് കുറ്റപത്രം Read More »

ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യ മെഡൽ വേട്ട ആരംഭിച്ചു. മണിപ്പൂർ സ്വദേശിയായ വെയ്റ്റ് ലിഫ്റ്റിങ് താരം മീരാഭായി ചാനുവാണ് ഇന്ത്യക്കായി  ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിനായ് ആദ്യ മെഡൽ നേടിയത്. 49 കിലോഗ്രാം ഇനത്തിലാണ് ചാനു വെള്ളി നേടിയത്. Photo Credit: Twitter

ഇറച്ചിക്കോഴിയ്ക്ക് തീവില

തൃശൂര്‍: കോഴിയിറച്ചിയുടെ വില കുത്തനെ കൂടി. 165 രൂപയെന്ന സര്‍വകാല റെക്കോഡിലേക്കാണ് ഇറച്ചിക്കോഴിയുടെ വില ഉയര്‍ന്നത്. നാളെ പെരുന്നാള്‍ എത്തുന്നതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന. വില ഉയര്‍ന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയായി. കഴിഞ്ഞ രണ്ടു ദിവസമായാണ് ഇറച്ചിക്കോഴിയുടെ വില കുതിച്ചുയര്‍ന്നത്. Photo Credit: Face Book 

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്നുണ്ടാകും.ശനിയും ഞായറും കടകള്‍ അടച്ചിടുന്നതിനെതിരേ  വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു. വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയത ഉണ്ടെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു.  Photo Credit: Twitter

പൃഥ്വി ഷായും ഇശാൻ കിഷനും ശിഖർ ധവാനും തകർത്താടി; മുപ്പത്തിയേഴാം ഓവറിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

by നിധിൻ തൃത്താണി  കൊളംബോ: ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 262 റൺസ് നേടിയിരുന്നു.  രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ 36.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ അനായാസമായി ശ്രീലങ്കൻ സ്കോർ മറികടന്നു. 24 പന്തുകളിൽ നിന്നും 43 റൺസ് അടിച്ചെടുത്ത  ഇന്ത്യൻ …

പൃഥ്വി ഷായും ഇശാൻ കിഷനും ശിഖർ ധവാനും തകർത്താടി; മുപ്പത്തിയേഴാം ഓവറിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം Read More »

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ ആരംഭിച്ചു; വൈത്തിരിയിൽ പൂർണമായും വാക്സിനേഷൻ നടത്തി

തിരുവനന്തപുരം: കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. വയനാട് വൈത്തിരിയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയായി. സമ്പൂര്‍ണ വാക്സിനേഷന്‍ പ്രവര്‍ത്തനമാരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് വൈത്തിരി. ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 4837 പേര്‍ക്കാണ് ആദ്യഡോസ് വാക്സിന്‍ നല്‍കിയത്. ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റെ, സര്‍വീസ്ഡ് വില്ല ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, പോര്‍ട്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും വാക്സിന്‍ …

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ ആരംഭിച്ചു; വൈത്തിരിയിൽ പൂർണമായും വാക്സിനേഷൻ നടത്തി Read More »

പീഡനക്കേസ്: മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവില്ലെന്ന്

തൃശ്ശൂര്‍: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്പ്യന്‍ മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016-ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യത്തെളിവു വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കാണിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ റിപ്പോര്‍ട്ട് എസ്.പി. പൂങ്കുഴലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം …

പീഡനക്കേസ്: മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവില്ലെന്ന് Read More »