Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവം: പീപ്പിള്‍ ഫോര്‍ ആനിമല്‍ കോടതിയിലേക്ക്

കൊച്ചി: കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ വനംവകുപ്പിന് ഗുരുതരവീഴ്ച.
പീപ്പിള്‍ ഫോര്‍ ആനിമല്‍ കോടതിയിലേക്ക്. പീപ്പിള്‍ ഫോര്‍ ആനിമല്‍ തിരുവനന്തപുരം ചാപ്റ്റര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങള്‍ ലംഘിച്ചുള്ള മയക്കുവെടിയില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടനയുടെ ആവശ്യം. പ്രാഥമിക നടപടിക്രമങ്ങള്‍ പോലും പാലിക്കാതെയാണ് കരടിയെ മയക്കു വെടിവച്ചതെന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ ആരോപിക്കുന്നത്. തിരുവനന്തപുരം വെള്ളനാട് ആഴമുള്ള കിണറിൽ വീണ കരടിയെ മയക്കുവെടി വെച്ച് പുറത്തെടുക്കുന്നതിനാലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വൻ പിഴവ് സംഭവിച്ചത്.

കിണറ്റിൽ വീണ കരടിയെ വനംവകുപ്പ് ‘മുക്കിക്കൊന്നു ‘ (READ MORE)

കിണറ്റില്‍ വീണ കരടിയെ പുറത്തെത്തിക്കാനുള്ള വനം വകുപ്പ് ദൗത്യം പാളിയതോടെ വെള്ളത്തില്‍ മുങ്ങിയാണ് കരടി ചത്തത്. മയക്കുവെടിയേറ്റ കരടിയെ വലയില്‍ മുകളിലേയ്ക്ക് ഉയര്‍ത്തുന്നതിനിടെ വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ കരടിയെ പുറത്തെത്തിക്കാന്‍ ഒന്നര മണിക്കൂറോളമെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരടി ചത്തെന്ന് സ്ഥിരീകരിച്ചത്. കരടിയെ രക്ഷിക്കുന്നതില്‍ വനം വകുപ്പിനുണ്ടായത് ഗുരുതര പിഴവാണെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. മയക്കുവെടിയേറ്റ കരടി മുങ്ങാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി കാണാനായില്ല. കിണറിന്റെ ആഴവും വെള്ളത്തിന്റെ അളവും കണക്കാക്കുന്നതിലും വീഴ്ച പറ്റി.

കിണറില്‍ വീണ കരടിയെ രക്ഷിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അതിരാവിലെ തന്നെ വെള്ളനാടെത്തി. പക്ഷെ തുടക്കം മുതല്‍ കണക്കുകൂട്ടലുകള്‍ പലതും തെറ്റി. കിണറ്റിന്റെ വക്കില്‍ അള്ളിപ്പിടിച്ചിരുന്ന കരടിക്ക് താഴെയായി വനം വകുപ്പ് ആദ്യം വല വിരിച്ചു. വനം വകുപ്പ് വിരിച്ച വലയില്‍ കരടി സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് മയക്കു വെടി വയ്ക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. പക്ഷെ മയക്കുവെടിക്ക് ശേഷം കരടി കൂടുതല്‍ പരിഭ്രാന്തനായത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കിണറിന്റെ ആഴം കണക്കുന്നതിലും വെള്ളം അളക്കുന്നതിലും പിഴവ് വന്നു.

കിണറിന്റെ അടിത്തട്ടിലേക്ക് പോയ കരടിയെ മുകളിലേക്ക് എത്തിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ ആര്‍ക്കും കഴിഞ്ഞില്ല.  പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള തീരുമാനവും വൈകി. ഒടുവില്‍ പാതാളക്കരണ്ടി ഉപയോഗിച്ചു കരടിയെ ഉയര്‍ത്താമെന്ന തീരുമാനത്തിലേക്ക്. എത്താനും വൈകി. എല്ലാം കഴിഞ്ഞ് ഒടുവില്‍ പുറത്തെടുത്തപ്പോഴേക്കും കരടി ചത്തു. മയക്കുവെടി വയ്ക്കാനുള്ള തീരുമാനത്തിലോ, വെള്ളം വറ്റിക്കാന്‍ വൈകിയതിലോ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഡി.എഫ്.ഒ വിശദീകരിക്കുന്നത്.  

Leave a Comment

Your email address will not be published. Required fields are marked *