കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങള്‍ കേരളത്തിന് പുറത്തേക്ക്
കടത്താന്‍ ശ്രമം. ചെക്ക്
പോസ്റ്റുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം നല്കി. ഭൂട്ടാനില്‍ നിന്ന് അരുണാചല്‍ പ്രദേശ് വഴി കടത്തിയ ആഡംബര വാഹനങ്ങള്‍ സംബന്ധിച്ച് കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.കേരളത്തിലേക്ക്് ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച്
200 ഓളം ആഡംബര വാഹനങ്ങള്‍ കടത്തിയിട്ടുണ്ട്.
38 വാഹനങ്ങളാ പിടിച്ചെടുത്തിരിക്കുന്നത്.
ഓപ്പറേഷന് നംഖോര്‍ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും. പരിശോധനയ്ക്ക് പിന്നാലെ കള്ളക്കടത്ത് വാഹനങ്ങള്‍ പലരും ഒളിപ്പിക്കാനും വില്‍ക്കാനും ശ്രമിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ വാഹന കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് 3 പേരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തമിഴ്നാട് സ്വദേശികളെയാണ് ചോദ്യം ചെയ്തത്.
കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസറിന്റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി.
നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം. വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വീണ്ടും വിളിപ്പിക്കും. കോയമ്പത്തൂര്‍ സംഘവുമായുള്ള അമിതിന്റെ ബന്ധം അന്വേഷിക്കും.താരങ്ങള്‍ക്ക് വാഹനം എത്തിച്ചു നല്കുന്നതില് അമിത്തിന് പങ്കുണ്ടോ എന്നകാര്യങ്ങളിലടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
ഓപ്പറേഷന് നുംഖൂര്‍: ചെക്ക്പോസ്റ്റുകളില്‍ ജാഗ്രതാനിര്‍ദേശം
