തൃശൂര്‍: നവീകരിച്ച ബിനി ഹെറിറ്റേജിന്റെ ഉദ്ഘാടനം 7ന് വൈകീട്ട് 6.30ന് മന്ത്രി ആര്. ബിന്ദു നിര്‍വഹിക്കും. കോര്പ്പറേഷന് മേയര്‍ എം.കെ. വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി. ബാലചന്ദ്രന് എം.എല്‍.എ. ഫലകം അനാച്ഛാദനം ചെയ്യും, ചീഫ് ഗസ്റ്റായി എ.സി. മൊയ്തീന് എം.എല്‍.എയും, ഗസ്റ്റ് ഓഫ് ഓണറായി ചാണ്ടി ഉമ്മന്‍ എം.എല്‍.എയും മുഖ്യ പ്രഭാഷകനായി ടി.ജെ. സനീഷ് കുമാര്‍ എം.എല്‍.എ യും സംബന്ധിക്കും.
കല്യാണ്‍ ജൂവലറി സി.എം.ഡി. ടി.എസ്. കല്യാണരാമന് ഭദ്രദീപം തെളിയിക്കും ആദ്യ വില്‍പ്പന ഉദ്ഘാടനം ജോയ് ആലുക്കാസ് സി.എം.ഡി ജോയ് ആലുക്കാസും, ഫുഡ് കോര്‍ട്ട് ഉദ്ഘാടനം കല്യാണ്‍ സില്‍ക്സ് എം.ഡി. ടി.എസ്. പട്ടാഭിരാമനും, ബിസിനസ് സെന്റര്‍ ഉദ്ഘാടനം ഐ.സി.എല്‍. ഫിന്‍കോര്‍പ് സി.എം.ഡി. അഡ്വ. കെ.ജി. അനില്‍കുമാറും, എക്സിബിഷന് സെന്റര്‍ ഉദ്ഘാടനം ബെസ്റ്റ് ഗ്രൂപ്പ് എം.ഡി. പി.കെ. ജലീലും, ബാന്‍ക്വിറ്റ് ഹാള്‍ ഉദ്ഘാടനം റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടി.ആര്. വിജയകുമാറും, വെല്‍നെസ്സ് സെന്റര്‍ ഉദ്ഘാടനം ഗോപു നന്തിലത്ത് ഗ്രൂപ്പ് എം.ഡി. ഗോപു നന്തിലത്തും, വെര്‍ച്വല്‍ ഫ്ളോര്‍ ഉദ്ഘാടനം ഒ.ഡി.ഇ.പി.സി ചെയര്മാന് കെ.പി. അനില്‍ കുമാറും, എ.സി. റെസ്റ്റോറന്റ് ഉദ്ഘാടനം ഡെ പ്യൂട്ടി മേയര്‍ എം.എല്‍. റോസിയും, വെബ്സൈറ്റ് ലോഞ്ചിംഗ് കോര്പ്പറേഷന് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തിയും നിര്‍വഹിക്കും.
തൃശൂര്‍ കോര്പ്പറേഷന് ഗസ്റ്റ് ഹൗസായ റൗണ്ട് നോര്‍ത്തിലുള്ള ബിനി
ആധുനിക രീതിയില്‍ ഫോര്‍സ്റ്റാര്‍ സൗകര്യമുള്ള 26 സ്യൂട്ട് മുറികളും, വൈവിധ്യ വെജ് -നോണ്‍വെജ് ഭക്ഷണം ലഭിക്കുന്ന 12 ഭക്ഷണ സ്റ്റാളുകളും ഇരുനൂറോളം പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഫുഡ് കോര്‍ട്ടും സജ്ജീകരിച്ചിരിക്കുന്നതായി പത്രസമ്മേളനത്തില്‍ അഡ്വ. സജു ഡേവിഡ് (ചെയര്മാന്), ജനീഷ് ഓസ്കാര്‍ (മാനേജിംഗ് ഡയറക്ടര്‍), റോജി ജോയ് (ഡയറക്ടര്‍), ബിനോജ് തോമസ് (ഡയറക്ടര്‍), വിജയകുമാര്‍ (ഡയറക്ടര്‍) എന്നിവര്‍ അറിയിച്ചു.