Newsskerala

തിക്കോടി ബീച്ചില്‍ അഞ്ച് പേര്‍ തിരയില്‍പ്പെട്ടു; നാല് പേര്‍ മുങ്ങിമരിച്ചു, ഒരാള്‍ ചികിത്സയില്‍

കോഴിക്കോട് : തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ക്ക് തിരയില്‍പ്പെട്ട് ദാരുണാന്ത്യം. കല്‍പ്പറ്റ സ്വദേശികളായ അനീസ്, വാണി, ബിനോഷ്, ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം നടന്നത്. വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അംഗ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

അഞ്ച് പേര്‍ തിരയില്‍പ്പെട്ടതായാണ് നിലവില്‍ പുറത്തുവരുന്ന വിവരം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചാമത്തെയാള്‍ നിലവില്‍ ചികിത്സയിലാണ്കോഴിക്കോട് തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ക്ക് തിരയില്‍പ്പെട്ട് ദാരുണാന്ത്യം. കല്‍പ്പറ്റ സ്വദേശികളായ അനീസ്, വാണി, ബിനോഷ്, ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം നടന്നത്. വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അംഗ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ തിരയില്‍പ്പെട്ടതായാണ് നിലവില്‍ പുറത്തുവരുന്ന വിവരം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചാമത്തെയാള്‍ നിലവില്‍ ചികിത്സയിലാണ്

Leave a Comment

Your email address will not be published. Required fields are marked *