- കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ബൂം മോട്ടോര്‍സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്കായ ബൂം കോര്‍ബറ്റ് പുറത്തിറക്കി. ന്യൂജനറേഷനും ഇഷ്ടപ്പെടുന്നതരത്തില്‍ വളരെ സ്‌റ്റൈലിഷായിട്ടുള്ള രൂപകല്‍പനയുമായാണ് ബൂം മോട്ടോര്‍സ് ഇലക്ട്രിക് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇലക്ട്രിക് ബൈക്ക് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത.് ഏത് കാലാവസ്ഥയിലും രാജ്യത്തെ ഏത് തരത്തിലുള്ള റോഡുകളിലും ഓടാന്‍ ഈ വാഹനം പ്രാപ്തമാണെന്ന് ബൂം മോട്ടോഴ്സ് അധികൃതര്‍ അവകാശപ്പെടുന്നു. വേല്‍ ബ്ലൂ, ബീറ്റില്‍ റെഡ്, മാന്റിസ് ഗ്രീന്‍, പാന്തര്‍ ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് കമ്പനി ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. 200 കിലോ വരെ ഭാരം വഹിക്കാനും ഈ ബൈക്കിന് കഴിയും.
പുതിയ കോര്‍ബറ്റ് ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപയാണ് വില. കോര്‍ബറ്റ് 14, കോര്‍ബറ്റ് 14 എക്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഇവ നിരത്തിലെത്തുന്നത്. ബൂം കോര്‍ബറ്റ് 14 പതിപ്പിന് 89,999 രൂപയും, ബൂം കോര്‍ബറ്റ് 14 എക്സ് മോഡലിന് 124,999 രൂപയുമാണ് എക്സ്ഷോറൂം വില. വിവിധ സംസ്ഥാനതല സബ്സിഡികളും കൂടിയാകുമ്പോള്‍ വില ഇനിയും കുറയും.
മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷി ഈ ബൈക്കിനുണ്ട്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയുമായാണ് ഇത് വരുന്നത്. അതിനാല്‍ ബാറ്ററി തീര്‍ന്നാല്‍, എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാനാവും. അതേസമയം, മോഷണം കണ്ടെത്തല്‍, അപകടം കണ്ടെത്തല്‍ തുടങ്ങിയ ഇന്റലിജന്റ് ഫീച്ചറുകളും ഇതിലുണ്ട്.
അതേസമയം സര്‍ക്കാരില്‍ നിന്ന് സബ്സിഡി ലഭിച്ചതോടെ വില ഇനിയും കുറയും. കമ്പനി നവംബര്‍ 12 മുതല്‍ ബുക്കിംഗ് ആരംഭിച്ചു, ഇത് വെറും 499 രൂപയ്ക്ക് ബുക്ക് ചെയ്യാം. ലോഞ്ചില്‍ ഒരു ആമുഖ ഓഫറായി, കമ്പനി ഇതിന് 3,000 രൂപ കിഴിവും വാഗ്ദാനം ചെയ്യുന്നു, അതിന്റെ ഡെലിവറി ജനുവരി മുതല്‍ ആരംഭിക്കും.
Photo Credit: Face Book