തൃശൂര്‍: സ്ത്രീകള്‍ക്കുള്ള സഹായപദ്ധതികളെക്കുറിച്ചും, അവകാശങ്ങളെക്കുറിച്ചും അവബോധം നല്കാന് എന്റെ കേരളം മെഗാപ്രദര്‍ശന വിപണന മേളയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ പവലിയന്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികളെക്കുറിച്ചും, സ്ത്രീസംരക്ഷണ നിയമങ്ങളെക്കുറിച്ചും അറിവ് നല്കാന് ജില്ലാ ജാഗ്രതാ സമിതി പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികളും സ്ത്രീകളും നേരിടുന്ന മാനസിക, ലൈംഗിക പീഡനങ്ങള്‍ തടയുന്നതിന് കര്മ്മനിരതയോടെയുള്ള വനിത ശിശു വികസസ വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളെല്ലാം പവലിയനില്‍ സജ്ജമാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും കരുതലും കൈത്താങ്ങുമായിവനിതാ ശിശു വികസന വകുപ്പ്
