തൃശൂര്‍: ഭിന്നശേഷിക്കാരുടെ ആശ്രയകേന്ദ്രമാണ് ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നിപ്മര്‍ അഥവാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലി്‌റ്റേഷന്‍. എന്റെ കേരളം മെഗാപ്രദര്‍ശന വിപണന മേളയിലെ നിപ്മറിന്റെ സ്റ്റാളില്‍ സെറിബ്രല്‍ പാള്‍സി അടക്കമുള്ള രോഗങ്ങള്‍ മൂലം പരസഹായം ആവശ്യമുള്ളവര്‍ക്ക് നല്‍കി വരുന്ന സേവനങ്ങളെക്കുറിച്ച് അറിവ് നല്‍കുന്ന ഉപകരണങ്ങളും മറ്റും ഒരുക്കിയിരിക്കുന്നു.
നിപ്മറിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചെറുവിവരണം ഇവിടെ നിന്ന് നല്‍കുന്നു. നിപ്മറില്‍ നിര്‍മ്മിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.