24-ന് സമര്‍പ്പിച്ച എല്ലാ ബില്ലുകളും ഈ വര്‍ഷത്തെ പദ്ധതി ചെലവായി പരിഗണിക്കണം: മേയേഴ്സ് കൗൺസിൽ
തൃശൂർ : ആധുനിക നഗര വികസന പദ്ധതികള്‍ക്കായി മെട്രോപൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന് മേയേഴ്സ് കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊച്ചിയിലും തിരുവനന്തപുരത്തും ആദ്യം എംപിസി രൂപീകരിക്കണം. വളരുന്ന നഗരങ്ങള്‍ക്കനുസൃതമായി ആധുനിക പദ്ധതികള്‍ രൂപീകരിക്കാന്‍ എംപിസി അനിവാര്യമാണ്. അതിനനുസൃതമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം കഴിഞ്ഞ 24-ന് സമര്‍പ്പിച്ച എല്ലാ ബില്ലുകളും ഈ വര്‍ഷത്തെ പദ്ധതി ചെലവായി പരിഗണിക്കണം. ഉള്‍പ്പെടുത്താത്ത ബില്ലുകള്‍ അടുത്ത വര്‍ഷത്തെ ക്യൂ ലിസ്റ്റിലേക്ക് മാറ്റരുത്. കൊല്ലം, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലേക്ക് ആവശ്യമായ …